കോഴിക്കോട് : വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കിയത് ഏറെ വേദനാജനകമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്ന വിധിയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
നിയമ നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തില്‍ തമ്മില്‍ തല്ലിക്കാന്‍ ശ്രമമുണ്ടെന്നും എന്നാല്‍ സമസ്ത അതിന് മുതിരില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പോഷക സംഘടകള്‍ സമസ്തയെ ശക്തി പെടുത്താന്‍ വേണ്ടി ആവണം പ്രവര്‍ത്തിക്കേണ്ടത്.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുണ്ട്. ആരാധന സ്വാതന്ത്ര്യമുണ്ട്. ഗ്യാന്‍ വ്യാപി പൂജ നടത്താന്‍ നല്കിയ അനുമതി മത സൗഹാര്‍ദത്തിന്റെ കടക്കല്‍ കത്തി വയ്ക്കുന്നതാവരുത്.
നിയമ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രയാസങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെതിരെ എങ്ങനെ നില്ക്കാം എന്ന് സമസ്ത ആലോചിക്കുന്നുണ്ടെന്നും വര്‍ഗീയ പ്രശ്നങ്ങളോ ഭിന്നിപ്പിക്കളോ സമസ്തയുടെ നിലപാടല്ലെന്നും ജിഫ്രിമുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: