തൃശ്ശൂര്‍: കേരള ഗാന വിവാദത്തില്‍ സാഹിത്യ അക്കാദമിയിലും ഭിന്നത. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കറിന്റെ വാദം തള്ളി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍. ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തില്‍ ക്ലീഷേ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. പാട്ടില്‍ തിരുത്തല്‍ വരുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരന്‍ തമ്പി തയാറായില്ലെന്നും പറഞ്ഞു.
ബി.കെ. ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടില്‍ വരുത്താന്‍ ഹരിനാരായണന്‍ തയാറായി. ഈ ഗാനത്തിന് സംഗീത സംവിധായകന്‍ ബിജിപാല്‍ ഈണം നല്കും. ഹരിനാരായണന്‍ തന്നെയാണ് ബിജിപാലിന്റെ പേര് നിര്‍ദേശിച്ചതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ശ്രീകുമാരന്‍ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെ നിരാകരിച്ചിട്ടില്ല. ഒരു പ്രത്യേക ഗാനം മാത്രമാണ് നിരാകരിച്ചത്. പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്, സച്ചിദാനന്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: