ആലപ്പുഴ: കേരളത്തിലെ സർക്കാർ ആശുപത്രികൾ നരഹത്യാ കേന്ദ്രങ്ങൾ ആകുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞ ആഴ്ച കടപ്പുറം വനിതാ ശിശുആശുപത്രിയിൽ ലാപ്രാസ്‌കോപിക് ശസ്ത്രക്രിയയ്‌ക്ക് വിധേയയായ ആലപ്പുഴ പഴവീട്ടിൽ ആശാ ശരത്തിന്റെ ദാരുണമായ മരണം എന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ പറഞ്ഞു.
ആതുര ശുശ്രൂഷാ രംഗത്ത് ഒന്നാമത് എന്ന് അവകാശപ്പടുന്ന സംസഥാനത്ത് ഇങ്ങനെ ഒരു ദാരുണ സംഭവം ഉണ്ടായിട്ട് പോലും ആരോഗ്യമന്ത്രിക്ക് അനക്കമില്ല. ആശാ ശരത്തിന്റെ മരണം ചികിത്സയിലെ പിഴവും ഒപ്പം ആശുപത്രിയിൽ വേണ്ട സജ്ജീകരണങ്ങൾ ഇല്ലാത്തതും ആണെന്ന് വ്യക്തമായിട്ടും കുറ്റക്കാർക്കെതിരേ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറാകാത്തത് കൊണ്ട് തന്നെ ഇത് സർക്കാർ സ്‌പോൺസേർഡ് കൊലപാതകമെന്ന് കരുതേണ്ടിയിരിക്കുന്നു. ശാസ്ത്ര ക്രിയയ്‌ക്ക് കുപ്രസിദ്ധി നേടിയ ഡോക്ടറുടെ പിഴവും അധികൃതരുടെ അനാസ്ഥയും കാരണം രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയെ നഷ്ടപെട്ടത്തിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുകയും കുടുംബത്തിന് വേണ്ട നഷ്ട്ട പരിഹാരം നൽകുകയും ചെയ്തില്ല എങ്കിൽ ബി.ജെ.പി. ശക്തമായി തന്നെ സമര രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ആശാ ശരത്തിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുക, ആശാ ശരത്തിന്റെ ബന്ധുക്കൾക്ക് കൂടി വിശ്വാസമുള്ള ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തുക, കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക, ആശാ ശരത്തിന്റെ ബന്ധുക്കൾക്ക് മതിയായ നഷ്ട പരിഹാരവും ഭർത്താവിന് സർക്കാർ ജോലിയും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി. മുല്ലയ്ക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം വനിതാ ശിശു ആശുപതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് ആർ. കണ്ണൻ തിരുവമ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. സുമേഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ബിജു തുണ്ടിൽ, മണ്ഡലം സെക്രട്ടറിമാരായ വി.ആർ. വിനോദ്, ജി രമേശൻ ട്രഷറർ ഡാനി രാജ് , മണ്ഡലം ഐ.ടി സെൽ കൺവീനർ വസന്ത് ഗിരി , മഹിള മോർച്ച മുല്ലയ്‌ക്കൽ മണ്ഡലം പ്രസിഡൻ്റ് വി.രാജലക്ഷ്മി, ജനറൽ സെക്രട്ടറി ബീന മുരുകൻ,മണ്സലം സെൽ കണവീനർ ജെ.സജിത് കുമാർ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: