ന്യൂദല്‍ഹി: ബാഗേശ്വര്‍ ബാബ എന്ന് വിളിക്കപ്പെടുന്ന ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് ഒഴുകിയെത്തിയത് ലക്ഷക്കണക്കായ സ്ത്രീകളും കുട്ടികളും. ഹനുത് കഥയില്‍ അദ്ദേഹം അവതരിപ്പിച്ചത് ശ്രീരാമന്റെ കഥയും രാമനോടുള്ള ഹനുമാന്റെ നിസ്സീമമായ ഭക്തിയും.
ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ 30,000 വരുന്ന സ്ത്രീകള്‍ പാടി നൃത്തം വെയ്ക്കുന്നു:
Delhi: More than 30,000 women participated in North East Delhi ahead of Acharya Dhirendra Shashtri Bagheshwar Dham Ram Katha from tomorrow to Feb 3
Coincidentally Delhi was blessed by Rain to cleanse the pollution, MP Manoj Tiwari calls it blessings from Prabhu Ram pic.twitter.com/harU5q0lwE
— Megh Updates 🚨™ (@MeghUpdates) January 31, 2024
ഫിബ്രവരി ഒന്നിന് ആരംഭിച്ച കഥപറച്ചില്‍ ഫിബ്രവരി മൂന്നിന് അവസാനിച്ചു. രാമകഥ പറച്ചിലിന് മുന്നോടിയായി വടക്കന്‍ ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ 30000 സ്ത്രീകള്‍ സംബന്ധിച്ചു. ഇതില്‍ സാധാരണ കര്‍ഷകകുടുംബത്തില്‍ നിന്നുള്ളവരും ശുചീകരണത്തൊഴിലാളികളും ഉന്നത ബിസിനസുകാരുടെ ഭാര്യമാരും ഉള്‍പ്പെടും.
ഹനുമത് കഥാകഥനത്തിനിടയില് ബിജെപിയുടെ എംപിയായ മനോജ് തിവാരി ഒരു യമുനാ ഖാദറില്‍ ഒരു യോഗവും സംഘടിപ്പിച്ചിരുന്നു. 22 ഏക്കറിലാണ് സ്വാമിയുടെ പ്രഭാഷണം കേള്ക്കാനുള്ളവര്ക്കുള്ള പന്തലുകള്‍ ഒരുക്കിയത്. 30 ഏക്കര്‍ ഭൂമിയിലാണ് വാഹന പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയത്.
അയോധ്യാരാമക്ഷേത്രം കൂടി പൂര്‍ത്തിയായതോടെ രാമകഥയോുള്ള ആവേശം വടക്കേയിന്ത്യയില്‍ വര്‍ധിക്കുകയാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയായിരുന്നു ആചാര്യ ധീരേന്ദ്രയുടെ പ്രഭാഷണം കേള്‍ക്കാന്‍ ഒഴുകിയെത്തിയ ലക്ഷങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: