ന്യൂദൽഹി: ദൽഹി മന്ത്രിയും ആം ആദ്മി നേതാവുമായ അതിഷിയുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് കാരണം കാണിക്കൽ നോട്ടീസ് നൽകാനെത്തി. എഎപി എംഎൽഎമാരെ ബിജെപി വിലക്കെടുക്കാൻ ശ്രമിക്കുന്നു എന്ന പ്രസ്താവനയുടെ പേരിലാണ് ദൽഹി പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സംഘം ഞായറാഴ്ച അവരുടെ വസതിയിലെത്തി പരിശോധന നടത്തിയത്.
എംഎൽഎമാരെ ബിജെപി വേട്ടയാടുന്നു എന്ന ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാനായി ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിന്റെ വസതിയിൽ എത്തിയതിന് തൊട്ടടുത്ത ദിവസമാണ് അതിഷിയുടെ വീട്ടിൽ പോലീസ് എത്തിയത്. തുടർന്ന് തന്റെ വസതിയിൽ ഹാജരായ ദൽഹി പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്ന് നോട്ടീസ് സ്വീകരിക്കാൻ അതിഷി ക്യാമ്പ് ഓഫീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എഎൻഐ വൃത്തങ്ങളെ ഉദ്ധരിച്ച് വൃത്തങ്ങൾ അറിയിച്ചു.
തന്റെ സർക്കാരിനെ താഴെയിറക്കാൻ വേണ്ടി പാർട്ടി മാറാൻ ഏഴ് എഎപി എംഎൽഎമാർക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കെജ്‌രിവാൾ കഴിഞ്ഞ ആഴ്ച എക്‌സിൽ ഒരു പോസ്റ്റിൽ ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ അതിഷി പത്രസമ്മേളനം നടത്തിയത്.
ദൽഹിയിൽ ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് 2.0 ആരംഭിച്ചതായി അതിഷി ആരോപിച്ചു. കഴിഞ്ഞ വർഷവും പണം വാഗ്ദാനം ചെയ്ത് എഎപി എംഎൽഎമാരെ വേട്ടയാടാൻ ശ്രമിച്ച ബിജെപി ഇത്തവണ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു എന്നാണ് അവർ ആരോപിച്ചത്.
ഇതിനെ തുടർന്ന് ദൽഹി ബിജെപിയുടെ അധ്യക്ഷൻ വീരേന്ദർ സച്ച്‌ദേവയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജനുവരി 30 ന് ദൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയെ സമീപിച്ചു. ശേഷം നോട്ടീസ് നൽകാൻ ദൽഹി പോലീസ് ഉദ്യോഗസ്ഥരുടെ സംഘം വെള്ളിയാഴ്ച കെജ്‌രിവാളിന്റെ വസതിയിൽ എത്തിയെങ്കിലും വീട്ടിലെ അത് സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ പരാജയപ്പെട്ടു.
തുടർന്ന് ശനിയാഴ്ച വീണ്ടും നോട്ടീസുമായി സംഘം മുഖ്യമന്ത്രിയുടെ വസതിയിലെത്തി. പിന്നീട് മുഖ്യമന്ത്രിയുടെ വസതിയിലെ ഉദ്യോഗസ്ഥർക്ക് ഒടുവിൽ നോട്ടീസ് കൈമാറി. ബിജെപി സമീപിച്ചതായി അവകാശപ്പെടുന്ന എഎപി എംഎൽഎമാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി മൂന്ന് ദിവസത്തിനകം നോട്ടീസിന് രേഖാമൂലം മറുപടി നൽകാനാണ് ദൽഹി പോലീസ് കെജ്‌രിവാളിനേട് നിർദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: