തൃശ്ശൂര്‍: കേരള ഗാനം എഴുതാന്‍ ശ്രീകുമാരന്‍ തമ്പിയെ വിളിച്ചുവരുത്തി അപമാനിച്ചുവിട്ട സംഭവത്തില്‍ പ്രതികരിച്ച് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ രവി മേനോന്‍. ഗാനഗന്ധര്‍വന്‍ യേശുദാസിനെ കൊണ്ട് എണ്‍പത്തിനാലാം വയസ്സില്‍ നിര്‍ബന്ധപൂര്‍വം പാട്ടു പാടി റെക്കോര്‍ഡ് ചെയ്യിച്ച ശേഷം ആ പാട്ട് കൊള്ളില്ല എന്നു പറഞ്ഞു പുതിയ തലമുറയിലെ ഏതെങ്കിലും പാട്ടുകാരനെ കൊണ്ട് മാറ്റിപ്പാടിക്കുന്നതോളം അപമാനകരമായ പ്രവൃത്തിയാണ് കേരള സാഹിത്യ അക്കാദമി കാണിച്ചതെന്ന് അദേഹം പറഞ്ഞു.
ശതാഭിഷേക നിറവില്‍ എത്തിനില്‍ക്കുന്ന, ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയത്തിന്റെ ഭാഗമായിരുന്ന മഹാപ്രതിഭകളെ ആദരിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം എന്നാണ് ഒരു എളിയ ആസ്വാദകന്‍ എന്ന നിലയ്‌ക്കുള്ള അഭ്യര്‍ത്ഥനയെന്നും രവി മേനോന്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കേരളത്തെ ശ്രീകുമാരന്‍ തമ്പി എഴുതിയ കുറച്ച് ഗാനങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
കഷ്ടം, ഇത് വേണ്ടിയിരുന്നോ?——–"കാവിലെ പാട്ടുമത്സര"ത്തിന്റെ ഭാഗമായി ശ്രീകുമാരൻ തമ്പി എന്ന ഇതിഹാസതുല്യനായ…
Posted by Ravi Menon on Saturday, February 3, 2024
കഴിഞ്ഞ ദിവസമാണ് കേരള സാഹിത്യ അക്കാദമി ഭാരവാഹികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കവിയും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി എത്തിയത്. അക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദനും സെക്രട്ടറി കെ.സി. അബൂബക്കറും കേരള ഗാനം എഴുതണമെന്ന് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പട്ട ശേഷം അപമാനിച്ചുവെന്നാണ് ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: