Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

സ്വയംസേവകനില്‍ നിന്ന് ഉപപ്രധാനമന്ത്രിയിലേക്ക്

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി ബിജെപിയെ വളര്‍ത്തിയതില്‍ അദ്വാനിയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 10:21 am IST
in Parivar
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എല്‍.കെ. അദ്വാനി നടത്തിയ രഥയാത്ര. ഭാര്യ കമല അദ്വാനി, നരേന്ദ്രമോദി തുടങ്ങിയവര്‍ സമീപം

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എല്‍.കെ. അദ്വാനി നടത്തിയ രഥയാത്ര. ഭാര്യ കമല അദ്വാനി, നരേന്ദ്രമോദി തുടങ്ങിയവര്‍ സമീപം

സാധാരണ സ്വയംസേവകനില്‍ തുടങ്ങി രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി പദവിയില്‍ വരെ എത്തിയ എല്‍.കെ. അദ്വാനിയുടെ ജീവിതം പ്രചോദനാത്മകമാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി ബിജെപിയെ വളര്‍ത്തിയതില്‍ അദ്വാനിയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്.

1927 നവം. 8 ന് ഇന്നത്തെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ കിഷന്‍ചന്ദ് ഡി. അദ്വാനിയുടെയും ജ്ഞാനിദേവിയുടെയും മകനായാണ് എല്‍.കെ. അദ്വാനി എന്ന ലാല്‍ കൃഷ്ണ അദ്വാനിയുടെ ജനനം. 14 ാം വയസില്‍ ആര്‍എസ്എസ് ശാഖയിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്ത് എത്തിയത്. വിഭജനകാലത്ത് അദ്വാനിയുടെ കുടുംബവും ഭാരത ത്തിലേക്ക് എത്തി. ആര്‍എസ്എസ് പ്രചാരകനായി രാജസ്ഥാനിലേക്ക് പോയ അദ്വാനി, ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനുമായി.

1957ല്‍ ദല്‍ഹിയിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റിയ അദ്വാനി പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനസംഘം ദല്‍ഹി ഘടകത്തിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായി. 1960ല്‍ അസി. എഡിറ്ററായി ഓര്‍ഗനൈസറില്‍ ചേര്‍ന്ന അദ്വാനി 67 വരെ അവിടെ തുടര്‍ന്നു. ഓര്‍ഗനൈസര്‍ വിട്ട് വീണ്ടും സജീവ രാഷ്‌ട്രീയത്തില്‍ എത്തിയ അദ്വാനിയെ ദല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ദല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ ചെയര്‍മാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1970 ഏപ്രിലില്‍ അദ്വാനി രാജ്യസഭയിലെത്തി. വാജ്പേയിയുടെ നിര്‍ബന്ധത്തിന് വഴങ്ങി 1972 ഡിസംബറില്‍ ജനസംഘം അദ്ധ്യക്ഷ സ്ഥാനം അദ്വാനി ഏറ്റെടുത്തു.

1975 ജൂണ്‍ 25ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വാജ്പേയിയും അദ്വാനിയും ഉള്‍പ്പെടെയുള്ള നേതാക്കളെ തടങ്കലിലാക്കുകയും ചെയ്തു. ശക്തമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനസംഘമുള്‍പ്പെടെ നാലു പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്വാനി നാല് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി. ജനതാ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ 1976 മാര്‍ച്ച് 23ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തിലേറി. അടല്‍ബിഹാരി വാജ്പേയി വിദേശകാര്യമന്ത്രിയും അദ്വാനി വാര്‍ത്താ വിതരണ പ്രക്ഷേപണ (ഐ ആന്‍ഡ് ബി) മന്ത്രിയുമായി. 1979 ജൂലൈ 15ന് മൊറാര്‍ജി ദേശായി രാജിവെച്ചു. ചരണ്‍സിങിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍ ഈ സര്‍ക്കാരിനും അധികം ആയുസുണ്ടായില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വീണ്ടും ജനതാ പാര്‍ട്ടി അവശ്യം ഉന്നയിച്ചെങ്കിലും അതംഗീകരിക്കാതെ രാഷ്‌ട്രപതി 1979 ആഗസ്ത് 22ന് ലോക്സഭ പിരിച്ചുവിട്ടു. 1980 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തി.

ജനതാപാര്‍ട്ടിയുടെ പിളര്‍പ്പോടെ 1980 ഏപ്രില്‍ 6 ന് ബിജെപി രൂപീകരിച്ചു. എ.ബി. വാജ്പേയി സ്ഥാപക പ്രസിഡന്റായപ്പോള്‍ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി അദ്വാനിയും ഒപ്പമുണ്ടായി. 1986ല്‍ ബിജെപി പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയെ ഒരു ദേശീയ രാഷ്‌ട്രീയശക്തിയായി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പിന്നീട് അദ്വാനിയുടെ പ്രവര്‍ത്തനങ്ങള്‍. 1989 ലെ പൊതുതെരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെ ഫലം അടിവരയിടുന്നു. 1984ലെ രണ്ടില്‍ നിന്ന് 86 സീറ്റുകളിലേക്ക് പാര്‍ട്ടി വളര്‍ന്നു.

1990 സപ്തം. 25ന് സോമനാഥില്‍ നിന്ന് ആരംഭിച്ച് ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിലേക്ക് അദ്വാനി നടത്തിയ രാമരഥയാത്ര ഭാരതത്തിലങ്ങോളമിങ്ങോളം വലിയ പരിവര്‍ത്തനത്തിന് കാരണമായി. 1991 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 121 സീറ്റുകള്‍ നേടി പ്രധാന പ്രതിപക്ഷമായി. 1996ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും 13 ദിവസത്തിനുശേഷം രാജിവെക്കേണ്ടിവന്നു. 1998ലെ തെരഞ്ഞെടുപ്പില്‍ പുതുതായി രൂപീകരിക്കപ്പെട്ട എന്‍ഡിഎ സഖ്യം അധികാരത്തിലെത്തി. എന്നാല്‍ 1999ല്‍ സര്‍ക്കാരിന് രാജിവെക്കണ്ടിവന്നു. 1999ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തി. വാജ്പേയി പ്രധാനമന്ത്രിയും അദ്വാനി ആഭ്യന്തരമന്ത്രിയുമായി സര്‍ക്കാര്‍ അധികാരത്തിലേറി. 2002 ജൂണ്‍ മുതല്‍ 2004 മെയ് വരെ അദ്വാനി ഉപപ്രധാനമന്ത്രിയുമായി. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസിതര സര്‍ക്കാരായി ഈ സര്‍ക്കാര്‍. വാജ്പേയിയുടെയും അദ്വാനിയുടെയും നേതൃത്വം രാജ്യത്തെ മുന്നോട്ടു നയിച്ചു. നിരവധി ജനക്ഷേമ പദ്ധതികള്‍ക്ക് തുടക്കംകുറിക്കാനും വികസനത്തിന്റെ പുതിയ വെളിച്ചം കൊണ്ടുവരാനും ഈ സര്‍ക്കാരിനായി.

2004 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2009 വരെ ലോക്സഭാ പ്രതിപക്ഷ നേതാവായും അദ്വാനി പാര്‍ട്ടിയെ നയിച്ചു. 2005ല്‍ അദ്ദേഹം പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. മൂന്ന് പതിറ്റാണ്ടോളം പാര്‍ലമെന്ററി ജീവിതം നയിച്ച അദ്വാനി ഏറ്റവും കൂടുതല്‍ കാലം (1986 – 90, 1993 – 98, 2004 – 05) ബിജെപി പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്ന് സജീവരാഷ്‌ട്രീയത്തോട് വിടപറഞ്ഞ അദ്വാനി ദല്‍ഹിയിലെ വസതിയില്‍ പൂര്‍ണവിശ്രമത്തിലാണിപ്പോള്‍. പരേതയായ കമല അദ്വാനിയാണ് ഭാര്യ. പ്രതിഭ അദ്വാനി, ജയന്ത് അദ്വാനി എന്നിവരാണ് മക്കള്‍.

Tags: Bharat RatnaL.K. Advani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദ്വാനിയെ പ്രശംസിച്ച തരൂർ: ‘അദ്വാനിജിയുടെ സംഭാവനകൾ ഇന്ത്യയുടെ ആധുനിക രാഷ്‌ട്രീയത്തെ രൂപപ്പെടുത്തി’

India

അദ്വാനിക്കെതിരായ ബോംബാക്രമണം: പ്രതിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദാക്കി

L K advani
India

രഥയാത്രയ്‌ക്കിടെ എല്‍. കെ. അദ്വാനിക്കുനേരെ ബോംബാക്രമണ പദ്ധതി: പ്രതി തെങ്കാശി ഹനീഫയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദാക്കി

India

ഡോ. മന്‍മോഹന്‍സിങ്ങിന് സ്മാരകം; ഖാര്‍ഗെയുടെ കത്ത് വിരോധാഭാസം: സി.ആര്‍. കേശവന്‍

India

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ ആരോഗ്യനിലയില്‍ പുരോഗതി, ഐസിയുവില്‍ നിന്ന് മാറ്റിയേക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.