Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രായം തളര്‍ത്താത്ത പോരാളി പരമോന്നത സിവിലിയന്‍ പുരസ്‌കാര നിറവില്‍

S. Sandeep by S. Sandeep
Feb 4, 2024, 10:22 am IST
in Parivar
എല്‍.കെ. അദ്വാനി ജന്മഭൂമി കൊച്ചി ഓഫീസ് സന്ദര്‍ശിച്ച വേളയില്‍. മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ സമീപം

എല്‍.കെ. അദ്വാനി ജന്മഭൂമി കൊച്ചി ഓഫീസ് സന്ദര്‍ശിച്ച വേളയില്‍. മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ സമീപം

FacebookTwitterWhatsAppTelegramLinkedinEmail

അദ്വാനി ഒരു ആത്മവിശ്വാസമാണ്. ഏതു രാഷ്‌ട്രീയ കൊടുങ്കാറ്റിലും ആടിയുലയാതെ പാര്‍ട്ടിയേയും പ്രത്യയശാസ്ത്രത്തേയും കോടിക്കണക്കിന് പ്രവര്‍ത്തകരെയും പതിറ്റാണ്ടുകളോളം സംരക്ഷിച്ചു നിര്‍ത്തിയ മഹാമേരു. അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ ആര്‍ക്ക് തടയാനാവുമെന്ന് ഉറക്കെ ചോദിച്ച ആദ്യ രാഷ്‌ട്രീയ നേതാവ്. രാമജന്മഭൂമിയിലെ രാമക്ഷേത്രം രാഷ്‌ട്രത്തിന്റെ അതിവേഗ കുതിപ്പിന് അടിസ്ഥാനമാകുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തിരിച്ചറിഞ്ഞ രാഷ്‌ട്രതന്ത്രജ്ഞന്‍.

ഭാരതരത്ന നല്‍കി രാഷ്‌ട്രം അദ്ദേഹത്തിന് ആദരവ് നല്‍കുമ്പോള്‍ പരമോന്നത സിവിലിയന്‍ പുരസ്‌കാരവും ഒരര്‍ത്ഥത്തില്‍ ബഹുമാനിക്കപ്പെടുകയാണ്. പതിറ്റാണ്ടുകള്‍ അദ്വാനിയുടെ നേതൃത്വം നല്‍കിയ കരുത്തില്‍ മുന്നോട്ടുരുണ്ട രാഷ്‌ട്രരഥം അയോദ്ധ്യയിലെ ക്ഷേത്ര പ്രതിഷ്ഠയുടെ പ്രഭാവത്തില്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ വികസനപാതകള്‍ താണ്ടുമ്പോള്‍ പ്രത്യേകിച്ചും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്‌ട്രീയരംഗത്തെ വളര്‍ച്ചയില്‍ താങ്ങും തണലുമായി ശക്തിപകര്‍ന്നു നല്‍കിയ നേതാവും അദ്വാനി തന്നെയാണ്.

ഭാരത വിഭജനത്തിന്റെ കയ്പേറിയ ദുരനുഭവങ്ങള്‍ അടിത്തറയിട്ട രാഷ്‌ട്രീയമനസാണ് ലാല്‍കൃഷ്ണ അദ്വാനിയെ പരുവപ്പെടുത്തിയത്. രാഷ്‌ട്രത്തിന്റെ നേതാവായി ഉയര്‍ന്നപ്പോള്‍ ആ ദുരനുഭവങ്ങളുടെ അനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനങ്ങളും. രാജ്യത്തിന്റെ സുരക്ഷയ്‌ക്കും രാഷ്‌ട്രത്തിന്റെ സാംസ്‌കാരിക ഉയര്‍ത്തെഴുന്നേല്‍പ്പിനും വേണ്ടി എക്കാലവും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ് അദ്ദേഹം. ബിജെപിയിലെ ഹാര്‍ഡ്‌ലൈന്‍ നേതാവ് എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുമ്പോഴും സൗമ്യത കൈവിട്ടില്ല. വാജ്പേയിക്ക് പിന്നില്‍ നിഴലെന്ന് പലരും വിശേഷിപ്പിക്കുമ്പോഴും ബിജെപിയുടെ ശക്തിദുര്‍ഗമായി നിലകൊണ്ടു. ദല്‍ഹിയിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന അദ്വാനി 96 ാം വയസിലും ബിജെപിക്കും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനും മാത്രമല്ല, രാഷ്‌ട്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ ആഗ്രഹിക്കുന്ന ഏവര്‍ക്കും പ്രേരണയാണ്.

ഭാരതത്തിന്റെ രാഷ്‌ട്രീയ രംഗത്തെ സമാനതകളില്ലാത്ത അതികായനായ അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തിലും അനുഗ്രഹാശിസ്സുകളിലും വളര്‍ന്നുവന്ന തലമുറയാണ് രാജ്യത്ത് അധികാരത്തിലുള്ളത് എന്നത് ശ്രദ്ധേയമാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമിക്കുകയായിരുന്ന വാജ്പേയിക്ക് കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയിലെത്തിയാണ് അന്നത്തെ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഭാരതരത്ന സമ്മാനിച്ചത്.

കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി രാഷ്‌ട്രീയ രംഗത്തുനിന്ന് പൂര്‍ണമായും മാറിനില്‍ക്കുന്ന അദ്വാനി വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലടക്കം പങ്കെടുത്തിരുന്നില്ല. പൊതു പരിപാടികളിലും പങ്കെടുക്കാറില്ല. എല്ലാവര്‍ഷവും പിറന്നാള്‍ ദിനത്തില്‍ രാവിലെ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തെ കാണാനും ആശംസകള്‍ നേരാനും അനുഗ്രഹം നേടാനും അവസരമുണ്ട്. ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയും അടക്കമുള്ള നൂറുകണക്കിന് പേര്‍ അദ്ദേഹത്തെ കണ്ട് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഏഴു പേര്‍ക്കാണ് ഭാരതരത്ന സമ്മാനിച്ചത്. 2015ല്‍ വാജ്പേയിക്കും മദനമോഹന മാളവ്യക്കുമായിരുന്നു പുരസ്‌കാരം. 2019ല്‍ സാമൂഹ്യ പ്രവര്‍ത്തകനായ നാനാജി ദേശ്മുഖ്, രാഷ്‌ട്രപതിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി, പ്രശസ്ത ഗായകന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് ഭാരതരത്ന സമ്മാനിച്ചു. 2024ല്‍ കര്‍പ്പൂരി താക്കൂറിനും അദ്വാനിക്കുമാണ് പരമോന്നത പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. മദനമോഹന മാളവ്യക്കും നാനാജിക്കും ഹസാരികയ്‌ക്കും കര്‍പ്പൂരി താക്കൂറിനും മരണാനന്തര ബഹുമതിയായാണ് മോദി സര്‍ക്കാര്‍ ഭാരത രത്ന സമ്മാനിച്ചത്.

 

Tags: Bharat Ratnaage-defying fighterhighest civilian award
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോ. മന്‍മോഹന്‍സിങ്ങിന് സ്മാരകം; ഖാര്‍ഗെയുടെ കത്ത് വിരോധാഭാസം: സി.ആര്‍. കേശവന്‍

India

എല്‍ കെ അദ്വാനിക്ക് ഭാരത രത്‌ന സമ്മാനിച്ചു: പ്രധാനമന്ത്രി ഇരുന്നതിനെ കുത്തിപ്പൊക്കി വിമര്‍ശനം

India

ഭാരതരത്‌ന സമ്മാനിച്ചു

India

പ്രചോദനാത്മക ജീവിതങ്ങള്‍; ആദരിക്കുന്നതില്‍ അഭിമാനം: നരേന്ദ്ര മോദി

India

നരസിംഹറാവുവിന് നീതി നല്‍കി രാജ്യം; ഭാരതരത്നയില്‍ നിറഞ്ഞ് ദക്ഷിണ ഭാരതം

പുതിയ വാര്‍ത്തകള്‍

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

മദ്രസാപഠനം 15 മിനിറ്റ് കുറയ്‌ക്കട്ടെയെന്ന് സർക്കാർ ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേള; വിവിധ വകുപ്പുകളിലായി 93 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

ഐഎന്‍എസ് വിക്രാന്തില്‍ നരേന്ദ്രമോദി

സുരക്ഷിത ഇന്ത്യ കുതിക്കുന്നു; വികസിത ഭാരതത്തിലേക്ക്

വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യം

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies