കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കാക്കനാട്ടെ മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സണ്‍ ഒാഫ് ദ ഇയര്‍ അവാര്‍ഡ് അല്‍ ജസീറയുടെ ഗാസ ബ്യൂറോ ചീഫ് വല്‍ അല്‍ ദഹദൂദിന് നല്‍കിയത് സര്‍ക്കാരിന്റെ ഇസ്ലാമിക പ്രീണനനയത്തിന്റെ ഉത്തമ ദൃഷ്ടാന്തം.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരമാണ്, ഹമാസ് എന്ന ഭീകരസംഘടനയ്ക്കു വേണ്ടി മാധ്യമ പ്രവര്‍ത്തനം നടത്തുന്നയാള്‍ക്ക് നല്‍കിയത്. മുന്‍പ് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് ഭീകരന് സിദ്ധിക്ക് കാപ്പനു വേണ്ടി വലിയ കോലഹലമുണ്ടാക്കിയത് കേരളത്തിലെ ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകരും സിപിഎമ്മുകാരും പോപ്പുലര്‍ ഫ്രണ്ട് ഭീകരരുമായിരുന്നു. അതുപോലെയാണിപ്പോള്‍ ഹമാസിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാള്‍ക്ക് ഈ വര്‍ഷത്തെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ദഹദൂദിന് നല്‍കിയത്.
മുന്‍പ് രാജ്യത്തെ കേരളമടക്കം തെക്കും വടക്കുമായി വെട്ടിമുറിക്കാന്‍ വേണ്ടി കട്ടിങ്ങ് സൗത്ത് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചതും ഇതേ കൂട്ടരായിരുന്നു. ഒരു വിഭാഗത്തെ പ്രീണിപ്പുച്ചു നിര്‍ത്തുകയെന്ന ഇടത് കുതന്ത്രമാണ് ഈ പുരസ്കാരത്തിനു പിന്നിലും.
ഗാസയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരന്തം എല്ലാവര്‍ക്കുമറിയാം. ശാന്തമായിരുന്ന മേഖലയെ സംഘര്‍ഷത്തിലേക്കും യുദ്ധത്തിലേക്കും തള്ളിയിട്ടത് ഇസ്രായേലിലേക്ക് മിസൈല്‍ അയച്ച ഹമാസിന്റെ നടപടിയാണെന്നും ലോകമെങ്ങുമുള്ളവര്‍ക്ക് അറിയാം. എന്നിട്ടും അതു മറച്ചുവച്ചാണ് ഗാസയുടെ പേരില്‍ ഹമാസിനെ പുകഴ്ത്തുന്നത്. ഹമാസിനെ മഹത്വവല്‍ക്കരിക്കുന്ന റിപ്പോര്‍ട്ടറാണ് അല്‍ ജസീറയുടെ ചീഫ് റിപ്പോര്‍ട്ടര്‍ എന്ന് ആരോപണമുണ്ട്. അവാര്‍ഡ് വാങ്ങാന്‍, ഇദ്ദേഹം എത്തിയില്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിന്റെ വോട്ട് നേടാം എന്നാണ് ഇടതു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: