Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയോദ്ധ്യയില്‍ അവര്‍ കണ്ടത് രാമനെയും രാമക്ഷേത്രവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 10:00 am IST
in Kerala

കൊച്ചി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠക്കുശേഷം ‘അമ്പലപ്പറമ്പിലെ പള്ളി’ എന്ന പുതിയൊരു പ്രചാരണം നടക്കുകയാണല്ലോ. സുപ്രീംകോടതി നിയമാനുസൃതം തീര്‍പ്പുകല്‍പ്പിച്ച ഒരു പ്രശ്‌നം പിന്നെയും വിഭാഗീയമായി ഉപയോഗിക്കാന്‍ നോക്കുകയാണ്. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ കുറെക്കാലം ഒരു തര്‍ക്കമന്ദിരം ഉണ്ടായിരുന്നെങ്കിലും അത് ഒരുകാലത്തും പള്ളിപ്പറമ്പായിരുന്നില്ല.

ഈ സത്യം പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അംഗീകരിച്ചവരായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ എസ്.കെ. പൊറ്റക്കാടും എന്‍.വി. കൃഷ്ണവാര്യരും. കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ‘അയോദ്ധ്യ- ഒരു ഐതിഹാസിക ബഹുജന സമരത്തിന്റെ ചരിത്രഗാഥ’ എന്ന പുസ്‌കത്തിലാണ് ഇരുവരും അയോദ്ധ്യ സന്ദര്‍ശിച്ച് രേഖപ്പെടുത്തിയ വിവരങ്ങളുള്ളത്.

സ്വാതന്ത്ര്യം നേടുന്നതിന് മുന്‍പ് 1945ല്‍ അയോദ്ധ്യ സന്ദര്‍ശിച്ച എസ്.കെ. പൊറ്റക്കാട് കണ്ടത് പൗരാണിക സ്മരണകള്‍ തങ്ങിനില്‍ക്കുന്ന രാമജന്മഭൂമിയെയാണ്. ”അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെയും ഹനുമാന്‍ കോവിലിന്റെയും കൂര്‍ത്ത മേല്‍പ്പുരകള്‍ ദൂരെ പൊങ്ങിക്കാണുന്നുണ്ടായിരുന്നു” എന്നാണ് പൊറ്റക്കാട് എഴുതുന്നത്. ”വനവാസത്തിന് പുറപ്പെട്ടു പോകുന്ന ശ്രീരാമചന്ദ്രനെ അയോദ്ധ്യയിലെ പുരവാസികള്‍ ആ വെണ്‍മാടങ്ങളിലെ വരാന്തകളില്‍ നിന്നുകൊണ്ട് കണ്ണീരോടുകൂടി നോക്കുന്ന രംഗം ഇപ്പോഴും അവിടെ പതിഞ്ഞു കിടക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും” എന്നാണ് അതിരാണിപ്പാടത്തിന്റെ കഥാകാരന്‍ പറയുന്നത്. ശ്രീരാമനും സീതയും വസിച്ചിരുന്നതായി കരുതിവരുന്ന കനകഭവനം സന്ദര്‍ശിച്ചതിനെക്കുറിച്ചും, സരയുവിലെ പുണ്യജലത്തില്‍ കുൡച്ച് ആനന്ദനിര്‍വൃതിയനുഭവിച്ചതിനെക്കുറിച്ചും പൊറ്റക്കാട് പറയുന്നു.

1987ല്‍ അയോദ്ധ്യ സന്ദര്‍ശിച്ച എന്‍.വി. കൃഷ്ണവാര്യര്‍ രാമജന്മഭൂമിയില്‍ നിലനിന്നിരുന്നത് ക്ഷേത്രമാണെന്ന് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായി പറയുന്നു. ബാബറി മസ്ജിദിന്റെ കുംഭഗോപുരങ്ങള്‍ക്ക് താഴെ ഇടഭിത്തികള്‍കൊണ്ട് വേര്‍തിരിക്കാത്ത നാല് മുറികളില്‍ രാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍ എന്നീ വിഗ്രഹങ്ങള്‍ക്കു മുന്നില്‍ ആരാധന നടക്കുന്നതായി കൃഷ്ണവാര്യര്‍ രേഖപ്പെടുത്തുന്നു.

രാമജന്മഭൂമിയിലെ മസ്ജിദ് ക്ഷേത്രം പൊളിച്ചു നിര്‍മിച്ചതാണെന്ന് വ്യക്തമായിത്തന്നെ കൃഷ്ണവാര്യര്‍ പറയുന്നുണ്ട്. ”കുംഭഗോപുരങ്ങള്‍ തങ്ങിനില്‍ക്കുന്ന കമാനങ്ങളില്‍, നടുവിലുള്ള കമാനത്തിന്റെ മുന്‍വശത്തുള്ള രണ്ട് ഇഷ്ടികത്തൂണുകളില്‍ ഓരോന്നിലും നാലു വീതവും, പിന്‍വശത്തുള്ള കമാനത്തൂണുകളില്‍ മുന്‍വശങ്ങളിലായി രണ്ടു വീതവും, ആകെ പന്ത്രണ്ട് കരിങ്കല്‍ത്തൂണുകള്‍, അലങ്കാരമെന്ന നിലയില്‍ പതിച്ചുവച്ചിരിക്കുന്നു. മിനുത്തു നല്ലതുപോലെ കറുത്ത കരിങ്കല്ലില്‍ നിര്‍മിച്ചവയും, നാലടിയോളം ചുറ്റളവും എട്ട് അടിയോളം ഉയരവും വരുന്നവയുമായ ഈ തൂണുകള്‍ ഏതോ ഹിന്ദുക്ഷേത്രത്തില്‍ നിന്നും എടുത്തവയാവാന്‍ ധാരാളം സാധ്യതയുണ്ട്.

ഈ തൂണുകളുടെ അടിയില്‍ ഉദ്ഭൂതരൂപത്തില്‍ പൂര്‍ണകുംഭങ്ങള്‍ കൊത്തിയിരിക്കുന്നു. അവയില്‍ നിന്നു മേല്‍പോട്ടു പടര്‍ന്നുകയറുന്ന ചെടി, കല്‍പവൃക്ഷമെന്ന സങ്കല്‍പത്തെ കുറിക്കുന്നതാവാം. തൂണിന്റെ മുകള്‍ ഭാഗത്തുമുണ്ട് ലളിതങ്ങളായ അലങ്കാരങ്ങള്‍. പള്ളിയുടെ ശില്‍പശൈലിയുമായി ഈ തൂണുകളിലെ ശില്‍പശൈലി ഒരുവിധത്തിലും ഇണങ്ങിപ്പോകുന്നില്ല. കമാനത്തിന്റെ ഇഷ്ടികത്തൂണുകളില്‍ ഇവ പതിച്ചുവച്ചിരിക്കുന്നതും ഉറപ്പിനുവേണ്ടിയല്ല. ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പ് വിക്രമാദിത്യന്‍ ഈ സ്ഥലത്തു നിര്‍മിച്ച ശ്രീരാമക്ഷേത്രം തകര്‍ത്ത്, അതിന്റെ സ്ഥാനത്ത് അതിലെ കല്ലുകള്‍ ഉപയോഗിച്ച് ക്രിസ്തുവര്‍ഷം 1528ല്‍ ബാബര്‍ നിര്‍മിച്ചതാണ് ഈ പള്ളി എന്ന വിശ്വാസത്തിന്, ഐതിഹ്യം ഒഴിച്ചാല്‍, ഒരേ ഒരു ആധാരം ഈ കരിങ്കല്‍ത്തൂണുകളാണ്. മറ്റു മതക്കാരുടെ ദേവാലയങ്ങളുടെ ഭഗ്‌നാവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തി മസ്ജിദുകള്‍ പണിയുക അസാധാരണമായിരുന്നില്ല.”

അയോദ്ധ്യാ പ്രക്ഷോഭം സംബന്ധിച്ച എല്‍.കെ. അദ്വാനിയുടെ കാഴ്ചപ്പാട്, മലയാളിയായ കെ.കെ. നായരുടെ പങ്കാളിത്തം, വി.എസ്. നയ്‌പാൡന്റെ അഭിമുഖം, പുരാവസ്തു തെളിവുകളെക്കുറിച്ചുള്ള ഡോ. എസ്.പി. ഗുപ്തയുടെയും ഡോ. കെ.കെ. മുഹമ്മദിന്റെയും അവലോകനങ്ങള്‍, ഇടതു ചരിത്രകാരന്മാര്‍ക്കെതിരായ എം.ജി.എസ്. നാരായണന്റെ വിമര്‍ശനം തുടങ്ങിയ ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കാ.ഭാ. സുരേന്ദ്രന്‍ എഡിറ്റ് ചെയ്ത 392 പേജുള്ള പുസ്തകം.

Tags: AyodhyaRam TempleRamRam Janmabhoomi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.