കോണ്‍ഗ്രസ് ഭരിയ്ക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട് കഴിഞ്ഞിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി മാറ്റുന്ന ബിജെപി നയങ്ങളുടെ ഭാഗമായി നാഗാലാന്റിലേക്ക് എത്തിയത് ഏഷ്യയുടെ ഏറ്റവും വലിയ സംഗീത ഉച്ചകോടി. 12 രാജ്യങ്ങളില്‍ നിന്നുള്ള സംഗീതജ്ഞര്‍ പങ്കെടുത്ത നാല് ദിവസം നീളുന്ന ഏഷ്യാ സംഗീത ഉച്ചകോടി ഫെബ്രുവരി ഒന്നിന് ആരംഭിച്ചു. ഫെബ്രുവരി നാല് ശനിയാഴ്ച സമാപിച്ചു.
Happy to address the Inaugural Function of the 4th Asia Music Summit in Kohima, Nagaland, India.
Honoured to welcome guests, friends and dignitaries from around the world to Iconic Kohima. The language of Music is Universal. Our Musicians and Artists will promote Peace and… pic.twitter.com/mwG6XcCbqw
— abu metha (@abumetha) February 2, 2024
ഇതാദ്യമായാണ് ഇത്രയും വലിയ ഒരു സംഗീത പരിപാടി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ മണ്ണിലേക്ക് എത്തുന്നത്. ബിജെപി സര്‍ക്കാരാണ് ഇതിന് പിന്നില്‍. നാഗാലന്റിലെ കൊഹിമയില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ ഏഷ്യ മ്യൂസിക് കൊഹിമ പ്രഖ്യാപനം ഒപ്പുവെച്ചു. നാലാമത് ഏഷ്യാ മ്യൂസിക് ഉച്ചകോടിയില്‍ ശനിയാഴ്ച നടന്ന സമാപന സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
ഏഷ്യയിലെയും അതിനപ്പുറവുമുള്ള സംഗീതരംഗത്തെ കലാകാരന്മാരെയും സംഗീതത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. നാഗാലാന്റിലെ ബിജെപി സര്‍ക്കാരും മ്യൂസിക് കണക്ട് ഏഷ്യയും ടാസ്ക് ഫോഴ്സ് ഫോര്‍ മ്യൂസിക് ആന്റ് ആര്‍ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യമായാണ് ഇന്ത്യ ഏഷ്യാ മ്യൂസിക് ഫെസ്റ്റിവലിന് ആതിഥ്യമരുളുന്നത്.
Asia Music Summit
Day 2Panel discussion – 2
Programming a festival and music market – Challenges and solutions.Moderator:
Divya Bhatia (India 🇮🇳)Resource persons:
Alejandro Orellana (Chile 🇨🇱)
Lama Hazboun (Jordan 🇯🇴)
Sungchun Lee (South Korea 🇰🇷)
Afredo Caxaj (Canada… pic.twitter.com/q85wM9TnJK— TaFMA (@TafmaNagaland) February 3, 2024
തുടര്‍ച്ചയായി ഭരിയ്ക്കുന്ന ബിജെപി സര്‍ക്കാരിന്റെ നയത്തിലുള്ള സുസ്ഥിരത, സംഗീത വ്യവസായത്തോടുള്ള പ്രതിബദ്ധത എന്നിവ മൂലമാണ് ഇത്തരമൊരു പരിപാടി നടന്നതെന്ന് ഈ ഉച്ചകോടിയുടെ കോര്‍ കമ്മിറ്റി ഉപദേശകന് മെഹ്ത്ത പറഞ്ഞു. നാഗാലാന്റ് ഇന്ത്യയുടെ അന്തസ്സുയര്ത്തിയെന്നും ഇവിടുത്തെ യുവാക്കള്‍ ഇത് മുന്നോട്ട് കൊണ്ടുപോകുമെന്നും മെഹ്ത്ത് പറഞ്ഞു. സമാധാനവും സാഹോദര്യവും സഹകരണവും പ്രോത്സാഹിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമാപനച്ചടങ്ങിന് എത്തിയ മുഖ്യമന്ത്രി നെയ്ഫ്യൂ റിയൊ അഭിപ്രായപ്പെട്ടു. ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രിയാണ് ഈ സംഗീത ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: