Categories: World

ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായി: ഇമ്രാന്‍ ഖാനും ഭാര്യക്കും 7 വര്‍ഷം തടവ്

ഇത് നാലാമത്തെ കോടതി ശിക്ഷവിധിയാണ് ഇമ്രാന്‍ ഖാനെതിരെ വരുന്നത്

Published by

ഇസ്ലാമബാദ് : പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും വീണ്ടും തടവ് ശിക്ഷ വിധിച്ചു. ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണിത്.

ഇരുവര്‍ക്കും ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2018 ലെ ഇസ്ലാമികനിയമം ലംഘിച്ചാണ് ഇവര്‍ വിവാഹിതരായെന്നാണ് കേസ്.

ഇത് നാലാമത്തെ കോടതി ശിക്ഷവിധിയാണ് ഇമ്രാന്‍ ഖാനെതിരെ വരുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസില്‍10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അതിന് മുമ്പ് തോഷഖാന കേസില്‍ ഇമ്രാനും ഭാര്യക്കും കോടതി 14 വര്‍ഷം തടവ് വിധിച്ചിരുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by