ന്യൂദല്‍ഹി : 21ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ 20-ാം നൂറ്റാണ്ടിലെ സമീപനത്തിലൂടെ നേരിടാനാകില്ലെന്നും പുനര്‍വിചിന്തനവും പരിഷ്‌കരണവും ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസംവിധാനങ്ങളെ നവീകരിക്കുകയും കൂടുതല്‍ വഴക്കമുളളതുമാക്കണം. ന്യൂദല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് അറ്റോര്‍ണിസ് ആന്‍ഡ് സോളിസിറ്റേഴ്‌സ് ജനറല്‍ കോണ്‍ഫറന്‍സ് (സിഎഎസ്ജിസി) 2024-നെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ പൗരകേന്ദ്രീകൃതമാക്കാന്‍ പ്രധാനമന്ത്രി മോദി സമ്മേളത്തില്‍ പങ്കെടുക്കുന്ന വിഷിഷ്ട വ്യക്തികളോട് അഭ്യര്‍ത്ഥിച്ചു,
സര്‍ക്കാര്‍ നടപ്പാക്കിയ നിയമ പരിഷ്‌കരണത്തെക്കുറിച്ച് സംസാരിക്കവെ, കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് ഇന്ത്യയ്‌ക്ക് ഒരു നിയമസംവിധാനം പാരമ്പര്യമായി ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ നിയമവ്യവസ്ഥയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.ക്രിപ്റ്റോകറന്‍സിയെയും സൈബര്‍ ഭീഷണികളെയും കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ച പ്രധാനമന്ത്രി മോദി, അവ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണെന്ന് പറഞ്ഞു.
അടുത്ത കാലത്തായി, കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും വ്യാപ്തിയിലും സമൂലമായ മാറ്റം വന്നിട്ടുണ്ടെന്നും കുറ്റവാളികള്‍ക്ക് വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും വിപുലമായ ശൃംഖലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനശേഖരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചിലപ്പോള്‍ ഒരു രാജ്യത്ത് നീതി ഉറപ്പാക്കാന്‍ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം മികച്ചതും വേഗത്തിലുമാക്കി നീതി ലഭ്യമാക്കുന്നതിന് ഉതകുന്ന ഒരു മികച്ച കൂട്ടുപ്രവര്‍ത്തനം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: