Categories: Cricket

ഇരട്ട ശതകം നേടി യശസ്വി ജയ്‌സ്വാള്‍, ടെസറ്റില്‍ ഇന്ത്യക്ക് മേല്‍കൈ

സാക് ക്രോലി(76) അക്‌സര്‍ പട്ടേലിന്റെ പന്തില്‍ പുറത്തായി

Published by

ഹൈദ്രാബാദ് : രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 396 റണ്‍സിന് അവസാനിച്ചു. യശസ്വി ജയ്‌സ്വാള്‍ 209 റണ്‍സ് എടുത്തു.ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സില്‍ 7 സിക്‌സും 19 ഫോറും ഉള്‍പ്പെടുന്നു.

ടെസ്റ്റില്‍ ഇന്ത്യക്കായി ഇരട്ടശതകം നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായും ജയ്‌സ്വാള്‍ മാറി.

അശ്വിന്‍ 20 റണ്‍സ് എടുത്തു. അശ്വിനെയും ജയ്‌സ്വാളിനെയും പുറത്താക്കിയത് ആന്‍ഡേഴ്‌സണാണ്. ആറ് റണ്‍സ് എടുത്ത ബുമ്രയും റണ്‍ എടുക്കാത്ത മുകേഷിനെയും രെഹാന്‍ അഹമ്മാദ് പുറത്താക്കി.

ഇംഗ്ലണ്ടിനായി രെഹാന്‍ അഹമ്മദും ഷൊഹൈബ് ബഷീറും മൂന്ന് വീതം വിക്കറ്റും ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റും നേടി.

രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എന്ന നിലയിലാണ്. ബെയര്‍‌സ്റ്റോ 24 റണ്‍സുമായുംബെന്‍ സ്റ്റോക്‌സ് അഞ്ച് റണ്‍സുമായും ബാറ്റ് ചെയ്യുന്നു. ഇപ്പോഴും ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറിന് 241 റണ്‍സ് പിറകിലാണ് ഇംഗ്ലണ്ട് ഉള്ളത്.

സാക് ക്രോലി(76) അക്‌സര്‍ പട്ടേലിന്റെ പന്തില്‍ പുറത്തായി. ഡക്കറ്റിനെ(21) കുല്‍ദീപ് ആണ് പുറത്താക്കിയത്. ഒലി പോപ് 23 റണ്‍സെടുത്തു. ജോ റൂട്ട്(5) റണ്‍സെടുത്തും പുറത്തായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by