ന്യൂദല്‍ഹി: അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് വിവരങ്ങള്‍ അറിയിക്കാന്‍ വ്യാപാരികള്‍ക്കും മില്ലുടമകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, വലിയ ചെയിന്‍ റീട്ടെയിലര്‍മാര്‍, പ്രോസസ്സര്‍മാര്‍, മില്‍ ഉടമകള്‍ എന്നിവര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുംഊഹക്കച്ചവടങ്ങള് തടയുന്നതിനുമായാണിത്. ഉത്തരവ് പുറപ്പെടുവിച്ച് ഏഴുദിവസത്തിനകം ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പോര്‍ട്ടലില്‍ (https://ev-egoils.nic.in/rice/login.html) വിവരങ്ങള്‍ രേഖപ്പെടുത്തണം. അടുത്ത ഉത്തരവുവരെ എല്ലാ വെള്ളിയാഴ്ചകളിലും വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. പൊടി അരി, ബസുമതി ഇതര വെള്ള അരി, തയാറാക്കിയ അരി, ബസ്മതി അരി, നെല്ല് എന്നിവയുടെ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. അരിവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നതായും ഭക്ഷ്യ- പൊതുവിതരണ മന്ത്രാലയം അറിയിച്ചു.
ഗോതമ്പിന്റെ വില നിയന്ത്രിക്കുന്നതിനും എളുപ്പത്തില്‍ ലഭ്യത ഉറപ്പാക്കുന്നതിനുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പും ഗോതമ്പിന്റെ സ്റ്റോക്കില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. ഗോതമ്പിന്റെ വില കുറയുന്ന പ്രവണതയാണുള്ളത്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഗോതമ്പിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഗോതമ്പിന്റെ വില നിയന്ത്രിക്കുന്നതിനുമായി, 2023 ജൂണ്‍ 28 മുതല്‍ ആഴ്ചതോറുമുള്ള ഇ- ലേലത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് വിപണിയില്‍ ഇറക്കുന്നു. പഞ്ചസാര, കടുകെണ്ണ, സോയാബീന്‍ എണ്ണ, സൂര്യകാന്തി എണ്ണ, ആര്‍ബിഡി പാമോലിയന്‍ എന്നിവയുടെ വില്പന വിലയും കേന്ദ്ര സര്‍ക്കാരിന്റെ സജീവ നടപടികള്‍ കാരണം ഏറ്റവും താഴ്ന്ന നില യിലാണ്. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് രാജ്യത്തെ അവശ്യ സാധനങ്ങളുടെ വില സൂക്ഷ്മമായി നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നു. ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ താങ്ങാനാവുന്ന വില ഉറപ്പാക്കാന്‍ എന്തെങ്കിലും ഇടപെടല്‍ ആവശ്യമായി വരുമ്പോഴെല്ലാം നടപടിയെടുക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: