മുംബൈ: ചാരപ്രവര്‍ത്തനത്തിനായി എത്തിയതെന്നു കരുതി പോലീസ് എട്ടു മാസത്തോളം കസ്റ്റഡിയില്‍ സൂക്ഷിച്ച പ്രാവിനെ തുറന്നുവിട്ടു. എട്ടു മാസത്തെ അന്വേഷണത്തിനു ശേഷമാണു പ്രാവിനെ തുറന്നുവിട്ടത്. ചിറകില്‍ ചൈനീസ് ലിപിക്ക് സമാനമായ ഒരു സന്ദേശവുമായി പ്രാവിനെ മുംബൈയിലെ തുറമുഖത്താണു കണ്ടെത്തിയത്.
പ്രാവിനെ ഒരു ആശുപത്രിയിലാണ് സുരക്ഷിതമായി പാര്‍പ്പിച്ചത്. എട്ടു മാസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞ പ്രാവ് നല്ല ആരോഗ്യത്തോടെ തന്നെയാണു പറന്നുപോയത്.
പാകിസ്ഥാന് അതിര്‍ത്തിക്കു സമീപത്തുനിന്ന് 2016ലും ഒരു പ്രാവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഭീഷണി സന്ദേശമുള്ള ഒരു കുറിപ്പ് പ്രാവില്‍നിന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കസ്റ്റഡി. 2010ലും ഇതേ മേഖലയില്‍നിന്നും ഒരു പ്രാവിനെ പിടികൂടിയിരുന്നു.
പ്രാവിന്റെ കാലില്‍ ഒരു മോതിരവും ശരീരത്തില്‍ പാകിസ്ഥാനി ഫോണ്‍ നമ്പറും മേല്‍വിലാസവും ചുവന്ന മഷിയില്‍ മുദ്രകുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: