ബ്ലോയെംഫോണ്ടെയ്ന്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് സൂപ്പര്‍ സിക്സിലെ രണ്ടാം മത്സരവും ജയിച്ച് ഭാരതം സെമിയിലേക്ക് മുന്നേറി. ഇന്നലെ നടന്ന കളിയില്‍ നേപ്പാളിനെ 132 റണ്‍സിന് തകര്‍ത്തു. സ്പിന്‍ ബൗളര്‍ സൗമി പാണ്ഡേയുടെ മികവിലാണ് ഭാരതം എതിരാളികളെ കുറഞ്ഞ സ്കോറില്‍ ഒതുക്കിയത്.
സ്കോര്‍: ഭാരതം- 297/5(50); നേപ്പാള്‍- 165/9(50)
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഭാരതത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. 14 ഓവറില്‍ 63 റണ്‍സെത്തുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നായകന് ഉദയ് സഹരണും സച്ചിന്‍ദാസും ഭാരതത്തിനായി സെഞ്ചുറി നേടി. ഇരുവരും ചേര്‍ന്ന് 215 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതാണ് ഭാരതത്തിന് മികച്ച സ്കോര്‍ കണ്ടെത്താനായത്. സഹരണ്‍ 107 പന്തില്‍ 100 റണ്‍സുമായി തിളങ്ങിയപ്പോള്‍ തട്ടുപൊളിപ്പന്‍ പ്രകടനവുമായി നിന്ന സച്ചിന് ദാസ് 101 പന്തില്‍ 116 റണ്‍സെടുത്തു. കഴിഞ്ഞ കളിയിലെ സെഞ്ചുറിക്കാരന്‍ മുഷീര്‍ ഖാനും(ഒമ്പത്) അരാവെല്ലി അവാനിഷും(പൂജ്യം) പുറത്താകാതെ നിന്നു.
നേപ്പാളിനായി ഗുല്‍സാന്‍ ഝാ മൂന്ന് വിക്കറ്റും ആകാശ് ചന്ദ് ഒരു വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: