ന്യൂദൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ ലാലൻ സിംഗ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എക്‌സിലെ ഒരു പോസ്റ്റിൽ, മോദിയെ അഭിവാദ്യം ചെയ്യുന്നതിന്റെ ചിത്രങ്ങൾ സിംഗ് പോസ്റ്റ് ചെയ്യുകയും ഇത് ഒരു വിശിഷ്ട കൂടിക്കാഴ്ചയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ നിതീഷ് കുമാർ പ്രസിഡൻ്റ് സ്ഥാനം ഏൽക്കുന്നതിന് മുൻപ് അദ്ദേഹം ജെഡിയു പ്രസിഡൻ്റായിരുന്നു. എന്നാൽ ഇപ്പോൾ പ്രതിപക്ഷ മുന്നണിയായ ഇൻഡിയിൽ നിന്ന് ജെഡിയു ഇറങ്ങിപ്പോയതിന് ശേഷം വീണ്ടും ബിജെപിയുമായി കൈകോർക്കുകയായിരുന്നു.
നിതീഷ് കുമാറിനെ കൂടാതെ, ജെഡിയുവിൽ നിന്നും ബിജെ പിയിൽ നിന്നുമുള്ള മൂന്ന് വീതം മന്ത്രിമാരുൾപ്പെടെ എട്ട് മന്ത്രിമാരും ജനുവരി 28 ന് ബിഹാറിൽ സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ, ഇവരിൽ ആർക്കും വകുപ്പുകൾ ഇതുവരെ അനുവദിച്ചിട്ടില്ല.
അതേ സമയം അടുത്തയാഴ്ച മന്ത്രിസഭാ വിപുലീകരണം നടന്നേക്കുമെന്നും തുടർന്ന് വകുപ്പുകൾ അനുവദിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: