തിരുവനന്തപുരം: പത്മപുരസക്കാരത്തിന് ഇത്തവണയും കേരളം നല്‍കിയ ശുപാര്‍ശയില്‍ ശ്രീകുമാരന്‍ തമ്പി അവഗണിക്കപ്പെട്ടു. കലാരംഗത്തുനിന്ന് മൂന്നു പേരെയാണ് സംസ്ഥാന സര്‍ക്കാര്‍ ശൂപാര്‍ശ ചെയ്തത്. ഫാ. പോള്‍ പൂവത്തിങ്കലിനെയും സൂര്യകൃഷ്ണ മൂര്‍ത്തിയെയും സദനം കൃഷ്ണന്‍കുട്ടിയേയും നിര്‍ദേശിച്ചു.
കേരളത്തിലെ ഒരു കര്‍ണാടക സംഗീതജ്ഞനാണ് വൈദികനായ ഡോ.പോള്‍ പൂവ്വത്തിങ്കല്‍. സി. എം.ഐ തൃശ്ശൂര്‍ ദേവമാതാ പ്രവിശ്യയിലെ സഭാംഗമാണ്. സൂര്യകൃഷ്ണമൂര്‍ത്തിയുടെ പേര് മുന്‍വര്‍ഷങ്ങളിലും സംസ്ഥാനം ശുപാര്‍ശചെയ്തിരുന്നു.കഥകളി നടനാണ് സദനം കൃഷ്ണന്‍കുട്ടി.
സാമൂഹിക സേവനരംഗത്തുനിന്ന് ഫാ.ഡേവിസ് ചിറമേലിനെയും സി.നരേന്ദ്രനെയും (മരണാനന്തരം) സിവില്‍ സര്‍വീസില്‍നിന്ന് കെ.ജയകുമാറിനെയും ആണ് ശുപാര്‍ശ ചെയ്തത്. വിദ്യാഭ്യാസ രംഗത്തുനിന്ന് ചിത്രന്‍ നമ്പൂതിരിപ്പാടിനെ ശുപാര്‍ശചെയ്യുകയും കേന്ദ്രം സ്വീകരിക്കുകയും ചെയ്തു. പത്മഭൂഷണിനായി കേരളം നിര്‍ദ്ദേശിച്ചതില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവ യും ഉള്‍പ്പെട്ടിരുന്നു. മമ്മൂട്ടി, ഷാജി എന്‍.കരുണ്‍, പി.ആര്‍.ശ്രീജേഷ് എന്നിവരുടെ പേരും പത്മഭൂഷണില്‍ ഉണ്ടായിരുന്നു. പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനായി കേരളം നിര്‍ദേശിച്ചത് എം.ടി.വാസുദേവന്‍ നായരെ മാത്രമാണ്.
ആകെ കേരളം ശുപാര്‍ശ ചെയ്ത 19 പേരില്‍ 3 പേര്‍ ക്രിസ്തീയപുരോഹിതന്മാര്‍ ആയിരുന്നു എന്നതും പ്രത്യേകതയാണ്. ക്രിസ്ത്യന്‍ മുസ്‌ളിം ആത്മീയ നേതൃത്വത്തിലുള്ള ആരും പട്ടികയില്‍ പെട്ടില്ല. കേന്ദ്രം ഇത്തവണ പത്മശ്രീ നല്‍കയവരില്‍ ശിവഗിരി നാരായണ ഗുരുകുലത്തിലെ മുനിനാരായണ പ്രസാദാണ് ഉള്‍പ്പെട്ടത്. എ.എം.വിജയന്‍, മാനുവല്‍ ഫെഡറിക്, രഞ്ജിത് മഹേശ്വരി,് സി.രാധാകൃഷ്ണന്‍, ടി.പത്മനാഭന്‍, എം.കെ.സാനു, ബെന്യാമിന്‍ എന്നിവരെയും കേരളം പത്മശ്രീക്കായി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: