ചേര്‍ത്തല: ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ ഫെയ്സ് ബുക്ക് പോസ്റ്റ്, കോണ്‍ഗ്രസ് നേതാവിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി. യുഡിഎഫ് ജില്ലാ ചെയര്‍മാനും കെപിസിസി നിര്‍വ്വാഹക സമിതി അംഗവുമായ സി.കെ. ഷാജിമോഹന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ആര്‍എസ്എസ് ഭീകരനാല്‍ വെടിയുണ്ട ഏറ്റ് പിടയുമ്പോഴും ഹേ റാം എന്ന് വിളിച്ച് ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചുവെന്നാണ് പോസ്റ്റിലെ ഉള്ളടക്കം.
സമാനമായ പ്രസ്താവന നടത്തിയ രാഹുല്‍ ഗാന്ധി കോടതിയില്‍ മാപ്പ് പറഞ്ഞത് ചൂണ്ടിക്കാട്ടി നിയമനടപടിക്കൊരുങ്ങുകയാണ് ബിജെപി പാണാവള്ളി മണ്ഡലം കമ്മിറ്റി. വാസ്തവവിരുദ്ധമായ പ്രസ്താവന നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാവെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: