കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ), ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ (എച്ച്ഇഐഡി), ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎല്‍), എച്ച്ഐപിപി (ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്സ്) എന്നിവ ഉള്‍പ്പെടുന്ന ഹോണ്ട ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024ല്‍ പങ്കെടുക്കുന്നു. 2024 ഫെബ്രുവരി 1 മുതല്‍ 3 വരെ ന്യൂഡല്‍ഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പ്രഥമ ഗ്ലോബല്‍ എക്സ്പോയില്‍ തങ്ങളുടെ ഏറ്റവും തൂനത സാങ്കേതിക വിദ്യകള്‍ ഹോണ്ട ഗ്രൂപ്പ് പ്രദര്‍ശിപ്പിക്കും.
മൊബിലിറ്റി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായാണ് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024 സംഘടിപ്പിപ്പിച്ചിട്ടുള്ളത്. മൊബിലിറ്റിയുടെ ഭാവി പര്യവേക്ഷണം ചെയ്യാന്‍ പ്രധാന സ്റ്റേക്ക്ഹോള്ഡേര്സ്, ഒറിജിനല്‍ ഉപകരണ നിര്‍മാതാക്കള്‍ (ഒഇഎം), വ്യവസായ പ്രമുഖര്‍, ഈ മേഖലയിലെ താല്പര്യക്കാര് എന്നിവരെ ഒരുമിച്ചുകൊണ്ടു വരുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024 ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര നിമിഷത്തെ കൂടി അടയാളപ്പെടുത്തും.
2050ഓടെ ആഗോളതലത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിളുകളും ഓട്ടോമൊബൈലുകളും ഉള്‍പ്പെടുന്ന സീറോ ട്രാഫിക് അപകട മരണങ്ങള് സാക്ഷാത്കരിക്കാനുള്ള കമ്പനിയുടെ ആഗോള വീക്ഷണവുമായി യോജിപ്പിച്ച്, സുസ്ഥിരതയ്ക്കും റോഡ് സുരക്ഷയ്ക്കും വേണ്ടിയുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത പ്രദര്‍ശിപ്പിക്കുന്നതിന് ഹോണ്ട ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം വലിയൊരു വേദിയായിരിക്കും ഇത്. 2050 ഓടെ തങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ബണ്‍ ന്യൂട്രാലിറ്റി സാക്ഷാത്കരിക്കാനും ഹോണ്ട ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യയ്ക്കുള്ള ഹോണ്ടയുടെ ആദ്യത്തെ ഫ്ളെക്സ് ഫ്യുവല്‍ ടൂ-വീലര്‍, വിപ്ലവകരമായ 2-മോട്ടോര്‍ ഹൈബ്രിഡ് ടെക്നോളജി, ഹോണ്ട സെന്‍സിങ് ടെക്നോളജി-ഇന്റലിജന്റ് എഡിഎഎസ് ടെക്നോളജി, ഇ:സ്വാപ്പ് ബാറ്ററി ടെക്നോളജി തുടങ്ങിയവ ഹോണ്ട ഗ്രൂപ്പ് കമ്പനികള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. ഭാരത് മണ്ഡപത്തിലെ ഹാള്‍ നമ്പര്‍ ഒന്നിലായിരിക്കും ഹോണ്ടയുടെ സ്റ്റാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: