ന്യൂദൽഹി: പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നിർമ്മിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
കോവിഡ് മഹാമാരി ഉണ്ടായിട്ടും പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) നടപ്പാക്കൽ തുടരുകയാണെന്നും മൂന്ന് കോടി ഗ്രാമീണ വീടുകൾ നിർമ്മിക്കുകയെന്ന ലക്ഷ്യം ഉടൻ കൈവരിക്കുമെന്നും അവർ പറഞ്ഞു. കുടുംബങ്ങളുടെ എണ്ണത്തിലുള്ള വർധനയിൽ നിന്ന് ഉണ്ടാകുന്ന ആവശ്യകത നിറവേറ്റുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിഎംഎവൈ(ജി) രാജ്യത്തെ ഗ്രാമീണ ദരിദ്രർക്ക് പാർപ്പിടം നൽകുന്നതിനുള്ള സാമൂഹ്യക്ഷേമ പദ്ധതിയാണ്. പദ്ധതി പ്രകാരം സമതല പ്രദേശങ്ങളിൽ 1.20 ലക്ഷം രൂപയും മലയോര മേഖലകളിൽ 1.30 ലക്ഷം രൂപയും സഹായം നൽകും. പദ്ധതിയുടെ ചെലവ് 60:40 അനുപാതത്തിൽ കേന്ദ്ര സർക്കാരും ഒരു സംസ്ഥാന സർക്കാരും വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: