ന്യൂദൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചു തുടങ്ങി. മികച്ച ജന പിന്തുണയോടെ ഈ സർക്കാരിന്റെ വികസന പരിപാടികൾ തുടരുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്ന വിജയ മന്ത്രമാണ് സർക്കാർ മുന്നോട്ട് വയ്‌ക്കുന്നത്. നിരവധി വെല്ലുവിളികളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നു. 2024ൽ വൻ ഭൂരിപക്ഷത്തോടെ എൻ ഡി എ സർക്കാർ അധികാരത്തിൽ വരുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
അഴിമതിയും സ്വജനപക്ഷപാതവും അവസാനിച്ചു. ഭക്ഷണത്തെക്കുറിച്ച് ഇപ്പോൾ ആശങ്കയില്ല. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി. ജനങ്ങളുടെ ആശീർവാദം ഈ സർക്കാരിനുണ്ട്. രാജ്യത്ത് തൊഴിൽ സാധ്യതകൾ വർദ്ധിച്ചു. നാല് കോടി കർഷകർക്ക് വിള ഇൻഷ്വറൻസ് നൽകാൻ സാധിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ കാർഷിക രംഗത്ത് സാധ്യമാക്കി. ഗ്രാമീണതലത്തിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ എത്തിക്കാനായി. എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടു. ഗോത്രവിഭാഗങ്ങളെ ശാക്തീകരിച്ചു.
നിക്ഷേപ സൗഹൃദരാജ്യമായി ഇന്ത്യയെ മാറ്റിയെന്നും നിർമല സീതാരാമൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: