ന്യൂദല്‍ഹി: ഫെബ്രുവരി മാസം ആകെ 29 ദിവസങ്ങളേ ഉള്ളൂവെങ്കിലും ഇന്ത്യയിലെ പലയിടങ്ങളിലായി ഏകദേശം 11 ദിവസങ്ങളോളം ബാങ്കുകള്‍ക്ക് അവധി. ഈ അവധികള്‍ എവിടെയൊക്കെ, ഏതെല്ലാം തീയതികളില്‍ എന്ന് അറിഞ്ഞിരിക്കണം.
അതിനാലാണ് ആശയക്കുഴപ്പില്ലാതിരിക്കാന്‍ വിശദമായി കാര്യങ്ങള്‍ അടയാളപ്പെടുത്തി റിസര്‍വ്വ് ബാങ്ക് തന്നെ അവധി ദിനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്. ബാങ്ക് ശാഖകളില്‍ പോയി നേരിട്ട് ഇടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കണം.
റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട ഫെബ്രുവരി മാസത്തിലെ ബാങ്ക് ഹോളിഡേ ലിസ്റ്റ് ഇതാണ് : …
രണ്ടാം ശനി, നാലാം ശനി, ഞായർ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് ഈ 11 ദിവസങ്ങളിലെ മുടക്കം.
അവധി ദിവസങ്ങള്‍ ഇങ്ങിനെ: ഫെബ്രുവരി 4 – ഞായറാഴ്ച, ഫെബ്രുവരി 10 – രണ്ടാം ശനിയാഴ്ച, ഫെബ്രുവരി 11 – ഞായറാഴ്ച, ഫെബ്രുവരി 14 – ബസന്ത് പഞ്ചമി/സരസ്വതി പൂജ അഗർത്തല, ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്ക് അവധി ഫെബ്രുവരി 18 – ഞായറാഴ്ച ഫെബ്രുവരി 19 – ഛത്രപതി ശിവജി മഹാരാജ് ജയന്തി ബേലാപൂർ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്ക് അവധി ഫെബ്രുവരി 20 – സംസ്ഥാന ദിനം ഐസ്വാൾ, ഇറ്റാനഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി ഫെബ്രുവരി 24 – നാലാം ശനിയാഴ്ച ഫെബ്രുവരി 25 – ഞായറാഴ്ച ഫെബ്രുവരി 26 – നിയോകം ഇറ്റാനഗറിൽ ബാങ്കുകൾക്ക് അവധി
പ്രതികരിക്കാൻ ഇവിടെ എഴുതുക