രാഹുല്‍ഗാന്ധിയുടെ മുഖ്യ ഉപദേഷ്ടാവായി ജയ്റാം രമേശ് വന്നത് വെറുതെയല്ല. പ്രധാനമന്ത്രി മോദിയ്ക്കെതിരെ അങ്കം കുറിച്ചിരിക്കുന്ന യുഎസിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെയും ഇന്ത്യയിലാകെ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന രഹസ്യ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെയും പ്രതിനിധിയാണ് ജയ്റാം രമേശ്.
ബിജെപിയെയും മോദിയെയും 2024ല്‍ അധികാരത്തില്‍ നിന്നും തൂത്തെറിയുക എന്നത് അന്താരാഷ്ട്ര അജണ്ടയാണ്. ആ അജണ്ടയനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ ഗാന്ധിയെക്കൊണ്ട് ഇന്ത്യയില്‍ ചെയ്യിക്കുന്നത് ജയ്റാം രമേശാണ്. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് രാഹുല്‍ ഗാന്ധി ബ്രിട്ടനിലും യുഎസിലും പോയി ഇന്ത്യയെയും നരേന്ദ്രമോദിയെയും കുറ്റം പറയുന്നു. അത് പിറ്റേന്ന് വെണ്ടയ്ക്കാ അക്ഷരങ്ങളില്‍ വാഷ്ടിംഗ് ടണ്‍ പോസ്റ്റിലും ബിബിസിയിലും സിഎന്‍എന്നിലും അല്‍ജസീറയിലും വാര്‍ത്തായാവുന്നു. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരും അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരും കൈകോര്‍ത്താണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെടുന്ന മോദി വിരുദ്ധ അജണ്ടകള്‍ ഇന്ത്യയൊട്ടാകെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് എന്‍ജിഒകളാണ്. സമൂഹമാധ്യമങ്ങളിലൂടെ മോദിയ്ക്കെതിരായ അഭിപ്രായം രൂപപ്പെടുത്തി ബിജെപിയെയും മോദിയെയും കെട്ടുകെട്ടിക്കുക എന്നതാണ് അജണ്ട. അദാനിയ്ക്കെതിരെ ഹിന്‍ജന്‍ബര്‍ഗിനെയും പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ, ജോര്‍ജ്ജ് സോറോസിന്റെ പണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പിയെയും കൊണ്ടുവന്നതും ഈ ശക്തികള്‍ തന്നെ.
ഹിന്ദി ഹൃദയഭൂമി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ സുപ്രധാന തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി 2023 ഒക്ടബോര്‍ അവസാന ആഴ്ച ഉസ്ബെക്കിസ്ഥാനിലേക്ക് പോയി. ഇതിന് പിന്നിലെ കാര്യമെന്തെന്ന് പിന്നീടാണ് വാര്‍ത്ത പുറത്തുവന്നത്. രാഹുല്‍ ഗാന്ധി പോയത് വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിച്ച് ഭരണമാറ്റമുണ്ടാക്കുന്നതില്‍ വിദഗ്ധയായ യുഎസ് എയ് ഡ് ഏജന്‍സിയുടെ മേധാവിയായ സാമന്ത പവറുമായി രഹസ്യ കൂടിക്കാഴ്ച നടത്താനാണ്. ജയ്റാം രമേഷിന്റെ നിര്‍ദേശമനുസരിച്ചാണ് രാഹുല്‍ ഗാന്ധി ഉസ്ബെക്കിസ്ഥാനില്‍ പോയത്. ജയ്റാം രമേഷും ഭരണം അട്ടിമറിക്കുന്ന അന്താരാഷ്ട്ര ഗൂഢസംഘങ്ങളും ചേര്‍ന്നുള്ള യോഗത്തില്‍ വിരിഞ്ഞ ആശയമാണ് ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഊതിവീര്‍പ്പിക്കാനുള്ള ഗൂഢപദ്ധതി. മണ്ടനായ രാഹുല്‍ഗാന്ധി ബുദ്ധിജീവിയെപ്പോലെ, പരിചയസമ്പന്നനായ രാഷ്ട്രീയനേതാവിനെപ്പോലെ കര്‍ഷകരുമായും മൊല്ലാക്കമാരുമായും പള്ളിയിലെ അച്ചന്മാരുമായും ഓട്ടോറിക്ഷക്കാരുമായും വലിയ സര്‍വ്വകലാശാലകളിലെ ബുദ്ധിജീവികളുമായും ആകാശത്തിന് കീഴിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന രീതിയില്‍ കൃത്രിമമായി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമാണ്. പക്ഷെ ജയ്റാം രമേഷിന്റെ ഈ ചാണക്യബുദ്ധിയില്‍ പക്ഷെ കോണ്‍ഗ്രസിന് നല്ല കാലമല്ല, ദുര്‍ഗതിയാണ്. ജയ്റാം രമേഷ് കടിഞ്ഞാണ്‍ കയ്യിലേന്തിയ ശേഷം കോണ്‍ഗ്രസിനെ എല്ലാ മേഖലകളിലും തിരിച്ചടിയാണ്. ഹിന്ദി ഹൃദയഭൂമി കൈവിട്ടു, നിതീഷ് കുമാര്‍ വീണ്ടും ബിജെപിയിലേക്ക് മടങ്ങി, അയോധ്യാക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയ മോദി കൂടുതല്‍ കരുത്തുള്ള ദേശീയ നേതാവായി….
നിഷ്കളങ്ക മന്ദഹാസരൂപനായി ജെ.പി. നദ്ദ
എന്നാല്‍ ജെപി നദ്ദ എന്ന നിഷ്കളങ്ക മന്ദഹാസവുമായി എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്റെ കീഴില്‍ ബിജെപി മുകളിലേക്ക് കുതിക്കുകയാണ്. മോദി തന്നെയാണ് ജെ.പി. നദ്ദയെ ബിജെപിയുടെ ദേശീയ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്നത്. 2014ല്‍ മോദി ആദ്യമായി അധികാരത്തിലേറിയപ്പോള്‍ മോദി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു ജെ.പി. നദ്ദ. എന്നാല്‍ 2019ല്‍ രണ്ടാമതും മോദി അധികാരത്തില്‍ എത്തിയപ്പോള്‍ മോദി തന്നെയാണ് ജെ.പി. നദ്ദയെ ആദ്യം ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റാക്കിയത്.
ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ 2019ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തേക്ക് പോയപ്പോഴാണ് നദ്ദയെ ആദ്യം ബിജെപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കിയത്. ഇതിന് കാരണമുണ്ട്. ബിജെപിയുടെ നിയമാവലി അനുസരിച്ച് ഒരാള്‍ക്ക് പാര്‍ട്ടിയിലായാലും ഭരണത്തിലായാലും രണ്ട് പദവികള്‍ വഹിക്കാന്‍ പാടില്ല.
നദ്ദ ബിജെപിയുടെ വിവിധ അധികാര ഇടനാഴികളിലൂടെ പടിപടിയായി വളര്‍ന്നുവന്ന നേതാവാണ്. ആദ്യം എബിവിപി എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലായിരുന്നു തുടക്കം. സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ എംഎല്‍എ ആയി 1993ല്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നദ്ദ ദേശീയ തലത്തില്‍ അറിയപ്പെട്ടുതുടങ്ങിയത്. 1975ല്‍ അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ 45 ദിവസം ജയിലിലടയ്ക്കപ്പെട്ട നേതാവ് കൂടിയാണ് നദ്ദ.
നരേന് ലാല്‍ നദ്ദയുടെയും ശ്രീമതി കൃഷ്ണ നദ്ദയുടെയും മകനായി 1960ല്‍ ആണ് നദ്ദ ജനിക്കുന്നത്. ബീഹാറിലെ സെന്റ് സേവിയേഴ്സ് കോളെജില്‍ പഠിച്ചു. ഡിഗ്രിയെടുത്തത് പട്ന സര്‍വ്വകലാശാലയില്‍ നിന്നാണ്. പിന്നീട് ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ യൂണിവേഴ്സിറ്റിയില്‍ പഠിച്ച് നിയമബിരുദം നേടി. 1993, 1998, 2007- എന്നിങ്ങനെ മൂന്ന് തവണ ഹിമാചല്‍ പ്രദേശില്‍ എംഎല്‍എ ആയി. ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരില്‍ ആരോഗ്യം, പരിസ്ഥിതി, വനം, സയന്‍സ് ആന്റ് ടെക്നോളി, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ മന്ത്രിസ്ഥാനം അലങ്കരിച്ചു. 2010 ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്ന നിതിന്‍ ഗാഡ് കരി ജെ.പി. നദ്ദയെ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ആക്കിയതോടെയാണ് നദ്ദ ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. 2012ല്‍ രാജ്യസഭാംഗമായി. 2019ലെ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലക്കാരനായി. 2014 മുതല്‍ 2019 വരെ മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രി.
മല്ലികാ നദ്ദയാണ് ഭാര്യ. രണ്ട് മക്കള്‍.
നിഷ്കളങ്കമായ പുഞ്ചിരിയാണ് നദ്ദയുടെ സവിശേഷത. ആര്‍ക്കും നദ്ദയെ വെറുക്കാനും കഴിയില്ല. കാര്യമാത്ര പ്രസക്തമായ സംസാരം. നദ്ദയുടെ ഈ ഗുണങ്ങള്‍ എതിരാളികളെക്കൂടി ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുന്നു. എന്തായാലും നദ്ദയുടെ ഭാഗ്യനക്ഷത്രം ബിജെപിയ്ക്കും അനുഗ്രഹമാകുന്നു. അല്ലെങ്കില്‍ നദ്ദ പാര്‍ട്ടി ചുമതലയേറ്റ ശേഷം ബിജെപി അജയ്യ ശക്തിയാവുകയാണ്. ഉത്തര്‍പ്രദേശില്‍ രണ്ടാമതും ജയം, ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ വിജയം, നിതീഷ് കുമാര്‍ മഹാഘട്ബന്ധന് പൊട്ടിച്ചെറിഞ്ഞ് ബിജെപിയില്‍ മടങ്ങിയെത്തി. മഹാരാഷ്ട്രയില്‍ വീണ്ടും ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാദി സര്‍ക്കാരിനെ അടിട്മറിച്ച് ബിജെപി അധികാരത്തില്‍ എത്തി. അയോധ്യയില്‍ രാമക്ഷേത്രം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു…ഒട്ടേറെ നല്ല കാര്യങ്ങള്‍ നദ്ദയുടെ കാലത്ത് സംഭവിയ്ക്കുന്നു. ഇനി 2024ലെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴും നദ്ദയുടെ കയ്യില്‍ ബിജെപി ഭദ്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: