ന്യൂദല്‍ഹി: ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയില്‍ നിന്നുള്ള ആവശ്യം ശക്തമായതിനാലാണ് എന്ന് പി.സി. ജോര്‍ജ്. കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയില്‍ ആവശ്യം ശക്തമായിരുന്നു ഇതിനു പുറമെ ചില സാമൂഹിക മത സംഘടനകളും പാര്‍ട്ടി ലയിപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ചുവെന്നും മുന്‍ എംഎല്‍എകൂടിയായ അദേഹം പറഞ്ഞു.
രണ്ടു മാസമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബിജെപിയില്‍ ചേരുന്നതില്‍ തീരുമാനമെടുക്കാന്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ തീരുമാനവും ബിജെപിയില്‍ ചേരണമെന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചിരുന്നുവെന്നും അദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെപ്പറ്റി ബിജെപി നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും പി.സി. ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. പി.സി. ജോര്ജിനുപുറമെ മകന് ഷോണ്‍ ജോര്‍ജ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ്കുട്ടി കാക്കനാട് എന്നിവരും ദല്‍ഹിയില്‍ എത്തി അംഗത്വം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: