ന്യൂദല്‍ഹി: വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നടത്തിയ പ്രഥമ ശാസ്ത്രീയ സര്‍വേയില്‍ രാജ്യത്ത് 718 ഹിമപ്പുലികളെ കണ്ടെത്തി. ദേശീയ വന്യജീവി ബോര്‍ഡ് യോഗത്തില്‍ കേന്ദ്ര പരിസ്ഥിതി-വനംമന്ത്രി ഭൂപേന്ദര്‍ യാദവാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഏറ്റവും കൂടുതല്‍ ഹിമപ്പുലികള്‍ ലഡാക്കിലാണ്, 477. ഉത്തരാഖണ്ഡ്(124), ഹിമാചല്‍ പ്രദേശ്(51), അരുണാചല്‍ പ്രദേശ്(36), സിക്കിം(21), ജമ്മു കശ്മീര്‍(9) എന്നിങ്ങനെയാണ് കണക്കുകള്‍. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്, വേള്‍ഡ് വൈല്‍ഡ് ഫണ്ട് എന്നിവര്‍ സംയുക്തമായാണ് പഠനം നടത്തിയത്.
2019ല്‍ ആരംഭിച്ച സര്‍വെ 2023ലാണ് പൂര്‍ത്തിയായത്. രാജ്യത്തെ 70 ശതമാനത്തില്‍ കൂടുതല്‍ മഞ്ഞ് മൂടിക്കിടക്കുന്ന മേഖലകളിലായിരുന്നു സര്‍വേ. ക്യാമറകള്‍ സ്ഥാപിച്ചാണ് എണ്ണം പ്രധാനമായും കണക്കാക്കിയത്. 93,392 കിലോമീറ്റര്‍ വിസ്തൃതിയില്‍ രാജ്യത്ത് ഹിമപ്പുലികളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: