Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇംഗ്ലണ്ടിനിത് സുവര്‍ണാവസരമെന്ന് ഇംഗ്ലീഷ് മുന്‍താരങ്ങള്‍; രോഹിത്തിനെ പ്രായാധിക്യം അലട്ടുന്നുവെന്ന് ജിയോഫ്രി ബോയ്‌കോട്ട്

ഇംഗ്ലണ്ട് ഈ പരമ്പര 5-0ന് സ്വന്തമാക്കുമെന്ന ആത്മവിശ്വാസമാണ് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍ പങ്കുവച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 10:04 pm IST
in Cricket
രോഹിത് ശര്‍മ്മ, ജിയോഫ്രി ബോയ്‌കോട്ട്

രോഹിത് ശര്‍മ്മ, ജിയോഫ്രി ബോയ്‌കോട്ട്

ലണ്ടന്‍: നാട്ടിലെത്തിയ ഇംഗ്ലണ്ടിനോട് ആദ്യ ടെസ്റ്റില്‍ ഭാരതം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുറ്റപ്പെടുത്തലുമായി ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങള്‍. ഭാരത ടീമിനെയും രോഹിത് ശര്‍മ്മയെയും കടന്നാക്രമിച്ചാണ് മുന്‍ താരവും ക്രിക്കറ്റ് പണ്ഡിറ്റുമായ ജിയോഫ്രി ബോയ്‌കോട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ഈ പരമ്പര 5-0ന് സ്വന്തമാക്കുമെന്ന ആത്മവിശ്വാസമാണ് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍ പങ്കുവച്ചിരിക്കുന്നത്.

ഭാരത താരം രോഹിത് ശര്‍മ്മയുടെ ഏതാനും കാലത്തെ പ്രകടനം കൃത്യമായി വിലയിരുത്തിക്കൊണ്ടാണ് ബോയ്‌ക്കോട്ടിന്റെ വിമര്‍ശനം. താരത്തിന് ഇപ്പോള്‍ 37 വയസ്സെത്തിയിരിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഹോം ടെസ്റ്റില്‍ രോഹിത് നേടിയത് വെറും രണ്ട് സെഞ്ചുറി മാത്രമാണ്. ഇതില്‍ നിന്നും വ്യക്തമാണ് താരം എത്രത്തോളം മത്സരത്തിന് യോഗ്യനല്ലെന്ന് ബോയ്‌ക്കോട്ട് വിഖ്യാതമായ ടെലിഗ്രാഫില്‍ തന്റെ പതിവ് കോളത്തില്‍ പ്രതികരിച്ചു. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലെയും രോഹിത്തിന്റെ സ്‌കോര്‍ സഹിതം(24, 37) പങ്കുവച്ചുകൊണ്ട് താരം വസ്തുനിഷ്ടമെന്നപോലെ വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. കളിക്ക് പ്രാപ്തനല്ലെന്നോണമാണ് താരത്തിന്റെ പ്രകടനമെന്നും അദ്ദേഹം വിവരിച്ചു.

ബോയ്‌ക്കോട്ട് സ്‌റ്റോക്‌സിനും കൂട്ടര്‍ക്കും അനുകൂലമായി സമ്പൂര്‍ണ പരമ്പര വിജയം പ്രവചിച്ചത് മറ്റൊരു വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. അടുത്ത മത്സരത്തില്‍ കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയും ഉണ്ടാവില്ലെന്ന വസ്തുത ഭാരതം ഈ പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുമെന്ന് ഉറപ്പാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ഭീതിയുയര്‍ത്തുന്നു.

പല പരമ്പരകളിലും മദ്ധ്യനിരയില്‍ രാഹുലിന്റെ പ്രകടനം നിര്‍ണായകമാണ്. കോഹ്‌ലിയുടെ അഭാവത്തില്‍ രാഹുല്‍ ഭാരതത്തിന്റെ നടുന്തൂണായിമാറുന്നതും കഴിഞ്ഞ കളിയിലെ ആദ്യ ഇന്നിങ്‌സില്‍ കണ്ടതാണ്. അതുപോലെ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിലടക്കം മികച്ച ഓള്‍റൗണ്ട് മികവ് തെളിയിച്ച താരമാണ് രവീന്ദ്ര ജഡേജ. ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മികച്ച പ്രകടനം തുടരുന്ന ഈ താരത്തിന്റെ അഭാവം ഭാരതത്തിന് വലിയ ആഘാതമായിരിക്കുമെന്നും ബോയ്‌ക്കോട്ട് വിലയിരുത്തുന്നു.

രാഹുലിന്റെയും ജഡേജയുടെയും പിന്‍മാറ്റത്തിലൂന്നിയാണ് മോണ്ടി പനേസറും ഭാരതത്തിനെതിരെ ഇംഗ്ലണ്ട് സമ്പൂര്‍ണ വിജയം കൈവരിക്കുമെന്ന് പ്രത്യാശിക്കുന്നത്. താരം ഇതിനോട് മറ്റൊന്ന് കൂടി കൂട്ടിചേര്‍ക്കുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ ഭാരതത്തിന്റെ കഥ തീര്‍ത്ത സ്പിന്നര്‍ ടോം ഹര്‍ട്ട്‌ലിയും മദ്ധ്യനിര ബാറ്റര്‍ ഓലീ പോപ്പും അതേ ടെംപോയില്‍ തുടര്‍ന്നു കളിച്ചാല്‍ ഭാരതം തീര്‍ച്ചയായും എല്ലാ മത്സരവും തോല്‍ക്കുമെന്ന് താരം പറയുന്നു.

Tags: cricketrohit sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.