ന്യൂദല്‍ഹി: പള്ളി തകര്‍ത്തല്ലേ അയോധ്യക്ഷേത്രം പണിതതെന്ന ഖത്തറില്‍ നിന്നുള്ള ടെലിവിഷന്‍ ചാനലായ അല്‍ ജസീറയുടെ ലേഖകന്റെ ചോദ്യത്തിന് അവിടുത്തെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് ഇന്ത്യക്കാരിയായ മുസ്ലിം വനിത ഷാസിയ ലിമി. സംഘപരിവാര്‍ വിരോധിയായ അല്‍ ജസീറ ടെലിവിഷന്റെ ലേഖകന്റെ അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഷാസിയ ലിമി നല്‍കിയ കൂടുതല്‍ വിശദീകരണം കൂടി കേട്ടപ്പോള്‍ ലേഖകന്‍ കണ്ടം വഴി ഓടി.
“മിര്‍ ബാകി എന്ന ബാബറുടെ മുഖ്യ കമാന്‍ഡറാണ് അയോധ്യയില്‍ ഉണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്തത്. ചരിത്രപരമായ ഒരു തെറ്റാണ് അയോധ്യ രാമക്ഷേത്രത്തിലൂടെ തിരുത്തപ്പെട്ടത്. തര്‍ക്കമുണ്ടായി 500 വര്‍ഷത്തിന് ശേഷം സുപ്രീംകോടതി വിധിയനുസരിച്ചാണ് ശേഷമാണ് രാമക്ഷേത്രം പണിതത്.” – ഇതായിരുന്നു ഷാസിയ ലിമിയുടെ വിശദീകരണം.
നേരത്തെ സ്റ്റാര്‍ ന്യൂസിന്റെ ലേഖിക ആയിരുന്നു ഷാസിയ ലിമി. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള മോദിയുടെ ഷാസിയ ലിമി മോദിയുടെ ആരാധികയായി. മാധ്യമപ്രവര്‍ത്തന രംഗം വിട്ട് ആം ആദ്മിയില്‍ ചേര്‍ന്ന ഷാസിയ ലിമി അവിടെ നിന്നും രാജിവെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ ബിജെപിയുടെ ദേശീയ വക്താവ് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: