തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യം ഇടത് സര്‍ക്കാരിനെ തന്നെ കുഴപ്പിക്കുന്നതിനാല്‍ ചോദ്യം പിന്‍വലിച്ച് ഭരണകക്ഷി എംഎല്‍എ. അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നുള്ള സിപിഎം എംഎല്‍എ എച്ച്. സലാമാണ് ചോദ്യം പിന്‍വലിച്ചത്. അതിനുത്തരം നല്കിയാല് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം ഇല്ലാതാകുമെന്ന വിലയിരുത്തലിലാണ് ചോദ്യം പിന്‍വലിപ്പിച്ചത്.
സഹകരണവകുപ്പിന്റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കേരളത്തിലെ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്, ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണ്. ബാങ്കുകളുടെ ജില്ല തിരിച്ച പട്ടികയും രാഷ്ട്രീയ പാര്‍ട്ടിയും വ്യക്തമാക്കാമോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. ഓരോ സഹകരണ സംഘത്തിലും നടന്ന ക്രമക്കേടുകള്‍ തരംതിരിച്ച് വ്യക്തമാക്കുമോ എന്നതായിരുന്നു രണ്ടാമത്തേത്. സഹകരണ വകുപ്പ് മന്ത്രിയോടാണ് ചോദ്യം ഉന്നയിച്ചത്.
10 ദിവസം മുന്‍പ് എംഎല്‍എ കൊടുത്ത ഈ ചോദ്യങ്ങള്‍ നിയമസഭാ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. മറുപടി ലഭ്യമാക്കാനായി സഹകരണ വകുപ്പിലെത്തിയപ്പോഴാണ് ചോദ്യത്തിലെ പ്രശ്നം ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. ഉദ്യോഗസ്ഥര്‍ വിഷയം സഹകരണ മന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പാര്‍ട്ടിയും വിഷയത്തില്‍ ഇടപെട്ടതോടെ ചോദ്യം പിന്‍വലിക്കാന്‍ സലാം നിയമസഭാ സെക്രട്ടറിക്ക് അപേക്ഷ നല്‍കുകയായിരുന്നു. നിയമസഭാ വെബ്സൈറ്റില്‍നിന്നും ചോദ്യം പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ സൈറ്റില്‍നിന്ന് ചോദ്യം നീക്കിയെങ്കിലും അച്ചടിച്ച ചോദ്യങ്ങളുടെ കൂട്ടത്തില്‍ നിന്നും മാറ്റാന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: