തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ മുഖ്യപ്രതിയെ അറസ്റ്റുചെയ്ത് വിട്ടയച്ചു. കാസര്‍കോട് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ജയ്സണെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചത്. മുന്‍കൂര്‍ ജാമ്യം നല്കിയ കോടതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിയത്.
ജയ്സന്റെ നേതൃത്വത്തിലാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ ഇയാള്‍ കംപ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ്. സ്ഥാപനത്തില്‍ തന്നെയുള്ള ഇയാളുടെ തൊഴിലാളി പ്രതീഷും ചേര്‍ന്നാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്. ഇയാളുടെ സ്ഥാപനത്തിലെ മറ്റ് തൊഴിലാളികളുടെ ഫോട്ടോ ഉപയോഗിച്ച് നിര്‍മ്മിച്ച് കാര്‍ഡുകൊണ്ടും യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ചോദ്യം ചെയ്തശേഷം ഇയാളെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു.
ഇന്നലെ തന്നെ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം മ്യൂസിയം സ്റ്റേഷനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: