കൊച്ചി: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് സിപിഐ നേതാവായിരുന്ന എന്‍. ഭാസുരാംഗന്റെ ജാമ്യാപേക്ഷ തള്ളി. ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്തിന്റെ ജാമ്യാപേക്ഷയും തള്ളി. കൊച്ചിയിലെ പിഎംഎല്‍എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അതിനിടെ ഭാസുരാംഗന്റെ ഭാര്യ, മകള്‍, മരുമകന്‍ എന്നിവരോട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം.
കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേ ആദ്യഘട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഭാസുരാംഗന്‍, മകന്‍ അഖില്‍, രണ്ട് പെണ്‍മക്കള്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: