കോട്ടയം അയോധ്യ ക്ഷേത്രനിര്‍മ്മാണത്തിനുള്ള വിഎച്ച് പി ശ്രമങ്ങളെ വിമര്‍ശിക്കുന്ന ആനന്ദ് പട് വര്‍ധന്റെ 1992ലെ സിനിമയായ രാം കെ നാം പ്രദര്‍ശിപ്പിക്കുന്നതിനെച്ചൊല്ലി ആര്‍കെ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികളും ബിജെപിക്കാരും തമ്മില്‍ സംഘര്‍ഷം. അയോധ്യയില്‍ ക്ഷേത്രമുയര്‍ത്താന്‍ വിഎച്ച്പി നേതൃത്വത്തില്‍ നടന്ന ത്യാഗപൂര്‍ണ്ണമായ സമരത്തെ അപമാനിക്കുന്ന സിനിമയാണ് രാം കെ നാം.
അത് ആര്.കെ. നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതിനെയാണ് ബിജെപി നേതാക്കള്‍ എതിര്‍ത്തത്. സംഘര്ഷമുയര്ന്നതോടെ പൊലീസ് സംഘര്‍ഷ സ്ഥലത്ത് കുതിച്ചെത്തി. ക്യാമ്പസിന് അകത്ത് സിനിമ പ്രദര്‍ശിപ്പിക്കാന്‍ പിന്നീട് പൊലീസ് തന്നെ വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചു.
ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന് അകത്ത് സിനിമ പ്രദര്‍ശിപ്പിച്ചു. അയോധ്യപ്രാണപ്രതിഷ്ട നടന്നതിന് പിന്നാലെയായിരുന്നു രാത്രി ഒമ്പത് മണിക്ക് വിദ്യാര്‍ത്ഥികള്‍ കലാപമുണ്ടാക്കുക എന്ന ശ്രമത്തോടെ കാമ്പസിന് പുറത്ത് രാം കെ നാം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത്.
നേരത്തെ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ജാതി സമരം കുത്തിപ്പൊക്കുക വഴി 49 ദിവസം നീണ്ട സമരത്തിലൂടെ ശങ്കര്‍ മോഹന്‍ എന്ന വിഖ്യാത ചലച്ചിത്രകാരന് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ച് പുറത്തുപോകാന്‍ നിര്‍ബന്ധിതനായിരുന്നു. തൊട്ടുപിന്നാലെ അടൂര്‍ ഗോപാലകൃഷ്ണനും ശങ്കര്‍ മോഹന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചെയര്മാന് സ്ഥാനം ഒഴിഞ്ഞിരുന്നു. ഒരു ഇടത് വിദ്യാര്ത്ഥികോട്ട രൂപീകരിച്ച് ഏതാണ്ട് ദല്‍ഹിയിലെ ജെഎന്‍യു മാതൃകയിലേക്ക് വളരുകയാണ് കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: