കൊച്ചി: വൈദ്യുത പോസ്റ്റില്‍ ഒന്നില്‍ കൂടുതല്‍ ബ്രോഡ് ബാന്‍ഡ് കേബിളുകള്‍ വലിച്ചാല്‍ ഓരോ കേബിളിനും പ്രത്യേകം വാടക ഈടാക്കുമെന്ന വൈദ്യുത ബോര്‍ഡിന്റെ തീരുമാനം കേബിള്‍ ടിവി മേഖലയെ തകര്‍ക്കുമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സിഒഎ). കെഎസ്ഇബി ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് വന്‍കിട കോര്‍പറേറ്റുകളാണെന്ന് സിഒഎ ആരോപിച്ചു.
നഗരങ്ങളില്‍ 300 രൂപയും ഗ്രാമങ്ങളില്‍ 145 രൂപയുമായി വാടക പുനര്നിശ്ചയിച്ചിരുന്നത് അട്ടിമറിച്ച് ബ്രോഡ് ബാന്‍ഡ് സര്‍വീസിന്റെ പേരില്‍ പഴയ നിരക്കായ 450 രൂപ ഈടാക്കുന്ന സമീപനമാണ് കെഎസ്ഇബി കൈക്കൊണ്ടിരിക്കുന്നത്. ഇതിനെിതരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് സിഒഎ തീരുമാനം.
കെഎസ്ഇബി നയത്തില്‍ പ്രതിഷേധിച്ച് നാളെ കരിദിനമായി ആചരിക്കുമെന്നും ജില്ലകള്‍ കേന്ദ്രീകരിച്ച് കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധ സമരം നടത്തുമെന്നും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ.വി. രാജന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ്. രജിനീഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: