ആലുവ: ഭാരതീയമായ കലയോടും സാഹിത്യത്തോടും സംസ്കാരത്തോടും പുതിയ തല
മുറയ്ക്ക് ആഭിമുഖ്യം ഉണ്ടാകണമെന്നും അതിനുള്ള പരിശീലനം വീടുകളില്‍ തുടങ്ങണമെന്നും മാധ്യമപ്രവര്‍ത്തക സുജയ പാര്‍വതി അഭിപ്രായപ്പെട്ടു.
ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിനോടും ഡിജിറ്റല്‍ വിപ്ലവത്തോടും മാത്രമാണ് പുതുതലമുറയ്ക്ക് ആഭിമുഖ്യമെങ്കില്‍ സംസ്കാരവും പൈതൃകവുമൊക്കെ ആര് സംര
ക്ഷിക്കുമെന്ന ചോദ്യമുണ്ട്. പാഠ്യപദ്ധതികളില്‍ ഇവരെക്കുറിച്ചൊന്നും കാര്യമായി ഇല്ലാത്ത
തിനാല്‍ വീടുകളില്‍നിന്നു വേണം ഇതു തുടങ്ങാന്‍. തപസ്യകലാസാഹിത്യവേദിയുടെ എറ
ണാകുളം ജില്ലാ വാര്‍ഷികോത്സവം ആലുവ ടാസ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വെണ്ണല മോഹന്‍ അധ്യക്ഷനായി. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി.ജി. ഹരിദാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ മുരളിപാറപ്പുറം, സെന്‍ട്രല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം ഷിബു തിലകന്, സംസ്കാര്‍ ഭാരതി ദേശീയ സമിതി അംഗം ലക്ഷ്മി നാരായണന്, ശ്രീലത രാധാകൃഷ്ണന്, എസ്. പ്രേംകുമാര്‍, പി.വി.അശോകന്, രാജീവ് കെ.വി. തുടങ്ങിയവര്‍ സംസാരിച്ചു.
തപസ്യ മുന്‍ സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ. രാമചന്ദ്രന് വിവിധ കലോത്സവ പ്രതിഭകളെ അനുമോദിച്ച് ഉപഹാരങ്ങള്‍ നല്കി. ഭാരവാഹികളായി രാജീവ് കെ.വി (ജനറല്‍സെക്രട്ടറി), വെണ്ണല മോഹന്‍ (പ്രസിഡന്റ്), എസ്. പ്രേംകുമാര്‍ (വര്‍ക്കിങ്
പ്രസിഡന്റ്), പി.ആര്. അശോക് കുമാര്‍ (ട്രഷറര്‍), എന്‍. മോഹനന് നായര്‍, പി.ബി. മദനന്
(ഉപാധ്യക്ഷന്മാര്), സന്തോഷ് കുമാര്‍, പി.വി. അശോകന്, ടി.ജി.രഘു, കൃഷ്ണകുമാര്‍, ശശി മുണ്ടേക്കുടി (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: