അമാൻ: ജോര്‍ദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. 30 ഓളം പേർക്ക് പരിക്കേറ്റു. സിറിയന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള ടവർ 22 എന്ന പേരിലുള്ള പട്ടാള ബേസിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. അമേരിക്ക നിശ്ചയിച്ചിരിക്കുന്ന സമയത്ത് ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
യുദ്ധം ആരംഭിച്ചതിന് ശേഷം യു.എസ് സേനാതാവളങ്ങള്‍ക്ക് നേരെ 150-ലേറെ ആക്രമണം നടന്നിട്ടുണ്ട്. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വലയി തോതിലുള്ള ആക്രമണം യുഎസ് സേനയ്‌ക്ക് നേരെ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: