തിരുവനന്തപുരം : കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേരളീയം പരിപാടി നടത്തിയത് സംസ്ഥാനത്തിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവരെ ഇങ്ങനെ ഒന്ന് നടത്താന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്. പരിപാടി ഒരു തലത്തിലും ധൂര്‍ത്ത് ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ആയിരക്കണക്കിന് കലകാരന്മാരാണ് കേരളീയം പരിപാടിയില്‍ പങ്കെടുത്തത്. കലാരംഗം ഇതിനെ പിന്താങ്ങി. നിരവധി നിക്ഷേപങ്ങള്‍ കേരളത്തിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. നമ്മള് പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് മികച്ച പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാട് തകരണമെന്ന് ചിലര്‍ വിചാരിച്ചു നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ക്ഷേമപെന്ഷന് മുടങ്ങിയെന്ന് ആരോപിച്ച് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നിയമസഭയില്‍ ബഹളം വെച്ചു. നന്ദിപ്രമേയ ചര്‍ച്ചയ്ക്കാണ് ഇന്ന് നിയമസഭയില്‍ തുടക്കമായിരിക്കുന്നത്. വീണാ വിജയന്റെ എക്സാലോജിക്ക് തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: