അയോദ്ധ്യ: ശ്രീരാമ ജന്മഭൂമിയില്‍ ബാലകരാമന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരാഴ്ചയാകുമ്പോഴും രാമക്ഷേത്രത്തില്‍ ദര്‍ശനത്തിനായുള്ള ഭക്തജന ലക്ഷങ്ങളുടെ ഒഴുക്ക് തുടരുന്നു. ജീവിത പുണ്യ സാക്ഷാത്കാരമായി രാമജന്മഭൂമിയില്‍ എത്തുന്ന ഭക്തജന ലക്ഷങ്ങള്‍ ബാലകരാമനെ ഒരുനോക്ക് കണ്ട് നിര്‍വൃതിയടയാനും അനുഗ്രഹം നേടാനും എത്രനേരം കാത്തുനില്‍ക്കാനും എന്തുത്യാഗം സഹിക്കാനും തയാറായാണ് എത്തുന്നത്.
ക്ഷേത്ര പുരോഹിതര്‍ വെളുപ്പിന് നാലുമണിക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഭക്തജനങ്ങളുടെ വലിയ ക്യൂവാണ് രൂപപ്പെടുന്നത്. 4.30ന് മംഗള ആരതി. എഴുമണിക്കാണ് ദര്‍ശനം ആരംഭിക്കുന്നത്. ഇടയ്‌ക്ക് രണ്ടുമണിക്കൂര്‍ നടയടച്ച് ബാലകരാമന് ശയനം സൗകര്യമൊരുക്കേണ്ടതുണ്ടെങ്കിലും തിരക്കുമൂലം രാത്രി 10 മണിവരെ ദര്‍ശനത്തിനവസരം നല്‌കേണ്ടിവരികയാണ്. എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
ബാലകരാമനെ ജീവിതത്തിലാദ്യമായി കാണാനായി. ഇനി തനിക്ക് ഒരു ആഗ്രഹവുമില്ലെന്നും ദര്‍ശനകത്തിനുശേഷം ഝാന്‍സിയില്‍ നിന്നെത്തിയ യുവ ഭക്തനായ ചൈതന്യ ദീക്ഷിത് പറയുന്നു. ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തുനി
ല്‍ക്കുമ്പോഴും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടാറില്ലെന്നാണ് ഭക്തജനങ്ങള്‍ പറയുന്നത്. ബുദ്ധിമുട്ടില്ലാതെ ദര്‍ശനം നടത്തുന്നതിനുള്ള എല്ലാ സംവിധാനവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും സത്യേന്ദ്രദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: