രാജ്ഭവന് (ഗോവ): ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള രചിച്ച ഇരുനൂറു പുസ്തകങ്ങളുടെ പ്രദര്‍ശനം ഗോവ രാജ്ഭവന് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, കേന്ദ്ര സഹമന്ത്രി ശ്രീപദ് നായിക്, ഗോവ ട്രാന്‍സ്പോര്‍ട്ട് മന്ത്രി മൗവിന് കുടിനോ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ശ്രീധരന് പിള്ളയുടെ ആദ്യകവിതാ സമാഹാരമായ കാലദാനം മുതല്‍ ഇരുനൂറാമത് ഗ്രന്ഥമായ വാമന്വൃക്ഷ കല എന്ന ബോണ്‍സായ് മരങ്ങളെക്കുറിച്ചുള്ള പുസ്തകം വരെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. 130 മലയാള പുസ്തകങ്ങള്‍ക്കും 70 ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കും പുറമെ അന്യഭാഷാ വിവര്‍ത്തനങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഗോവയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിനാളുകള്‍ പ്രദര്‍ശനം കാണാനെത്തുന്നുണ്ട്. പ്രദര്‍ശനം ഇന്ന് സമാപിക്കും. രാജ്ഭവന് പാര്‍ക്കിങ് ഗ്രൗണ്ടില്‍ വിന്റേജ് കാറുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: