തിരുവനന്തപുരം: ഗവര്‍ണര്‍ എന്തൊക്കെ ചെയ്താലും സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് എസ് എഫ് ഐ നേതാവ് പി.എം.ആര്‍ഷോ. ഇനി പട്ടാളത്തെ ഇറക്കിയാലും ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യുമെന്നും ഉന്നതവിദ്യാഭ്യാസരംഗത്തെ രക്ഷിയ്‌ക്കാനുള്ള സമരമാണിതെന്നും ആര്‍ഷോ പറയുന്നു. ഇക്കാര്യത്തില്‍ സിപിഎം കൂടി എസ് എഫ് ഐയെ പിന്തുണയ്‌ക്കുന്നുവെന്നതാണ് ആര്‍ഷോയുടെ ഈ ആവേശത്തിന് പിന്നിലെന്ന് പറയുന്നു. ഇത് ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് വിമര്‍ശനമുയരുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസരംഗത്ത് വിസി ഉള്‍പ്പെടെയുള്ളവരെ സ്വജനപക്ഷപാതത്തിലൂടെയും പാര്‍ട്ടികൂറിന്റെ അടിസ്ഥാനത്തിലും നിയമിക്കുന്ന ഇടത് പാര്‍ട്ടികളുടെ നയത്തിനെതിരെ മെറിറ്റ് ഉയര്‍ത്തിക്കാട്ടിയാണ് ഗവര്‍ണര്‍ രംഗത്ത് വന്നിരിക്കുന്നത്. കണ്ണൂരില്‍ വിസിയായ കെ.ഗോപിനാഥിന് വിരമിക്കല്‍ പ്രായം കഴിഞ്ഞിട്ടും സര്‍വ്വീസ് നീട്ടിക്കൊടുത്ത സിപിഎം സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഗവര്‍ണര്‍ നീങ്ങുകയും കെ. ഗോപിനാഥിനെ വിസി സ്ഥാനത്ത് നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. അധ്യാപകര്‍ മുതല്‍ വിസി വരെയുള്ള തസ്തികകളില്‍ നിറഞ്ഞിരിക്കുന്നത് സ്വജനപക്ഷപാതത്തിലൂടെയും പാര്‍ട്ടിക്കൂറിലൂടെയും നിയമനം സമ്പാദിച്ച ഇടതന്മാരാണ്. ഇതിനെയാണ് ഗവര്‍ണര്‍ വെല്ലുവിളിക്കുന്നത്. സ്വാഭാവികമായും സിപിഎമ്മിന്റെയും സിപിഐയുടെയുമെല്ലാം താല്‍പര്യങ്ങളുടെ കടയില്‍ കത്തിവെയ്‌ക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത് എന്നറിയാവുന്നതിനാല്‍ എന്ത് വിലകൊടുത്തും ഗവര്‍ണറെ നേരിടാനാണ് നീക്കം. പക്ഷെ അതില്‍ ഒളിഞ്ഞിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചില സിപിഎം നേതാക്കള്‍ താക്കീത് നല്‍കുകയും ചെയ്യും.
എന്തായാലും വലിയ തീക്കളിയിലേക്കാണ് ഗവര്‍ണര്‍ക്കെതിരായ സമരം നീങ്ങുന്നത്. കഴിഞ്ഞ ദിവസം കൊല്ലം നിലമേലില്‍ സമരം ചെയ്ത എസ് എഫ് ഐയ്‌ക്കെതിരെ ഗവര്‍ണര്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ 12 എസ് എഫ് ഐക്കാര്‍ ജാമ്യമില്ലാതെ ജയിലില്‍ കഴിയുകയാണ്.
സിആര്‍പിഎഫ് സുരക്ഷയോടെ പോകുന്ന ഗവര്‍ണറെ തടയാന്‍ ചെന്നാല്‍ തീര്‍ച്ചയായും സിആര്‍പിഎഫ് കര്‍ശനമായി അത് നേരിടും. ഈ സമരത്തിന് മുന്‍പില്‍ ആര്‍ഷോയെപ്പോലുള്ള നേതാക്കള്‍ ചാടില്ലെന്ന് മാത്രമല്ല, ഏതെങ്കിലും ദാരിദ്ര്യമുള്ള വീട്ടില്‍ നിന്നുള്ള ഒരു കുട്ടിയാവും ഇരയാവുക. അതിലേക്ക് വഴിയൊരുക്കകയാണ് പിണറായി സര്‍ക്കാര്‍ എന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: