കൊച്ചി: സിആര്‍പിഎഫ് ആര്‍എസ്എസ് സേനയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ലജ്ജാകരമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. തീവ്രവാദ വിരുദ്ധ പോരാട്ടത്തിലും നക്‌സല്‍ വിരുദ്ധ പോരാട്ടത്തിലുമെല്ലാം സ്തുത്യര്‍ഹമായ സേവനം നടത്തുന്ന സേനയാണ് സിആര്‍പിഎഫ്. നാടിനായി ജീവത്യാഗം ചെയ്യുന്ന ഒരു സേനയെ ആഭ്യന്തരമന്ത്രി അവഹേളിച്ചത് കേരളത്തിനാകെ അപമാനമാണെന്ന് മുരളീധരന്‍ പറഞ്ഞു.
മാതാ അമൃതാനന്ദമയിക്കും വെള്ളാപ്പള്ളി നടേശനും രാഹുല്‍ ഗാന്ധിക്കും സുരക്ഷ ഒരുക്കുന്നത് സിആര്‍പിഎഫ് ആണ്. രാഹുല്‍ ഗാന്ധി ആര്‍എസ്എസ് ആണോയെന്ന് ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായ പിണറായി പറയണം. ഗവര്‍ണറെ നേരിടാനെത്തിയ ഗുണ്ടകളെ നീക്കാന്‍ കേരള പോലീസ് തയാറാകാത്തതിനാലാണ് സിആര്‍പിഎഫ് വന്നത്. നരേന്ദ്ര മോദിയോടും ആരിഫ് മുഹമ്മദ് ഖാനോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരില്‍ പേരില്‍ സേനയെ അപമാനിച്ച പിണറായി വിജയന്‍ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
പദ്മ പുരസ്‌കാരത്തില്‍ ചോദ്യങ്ങളുമായി ഇറങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയോട് മറുപടി നല്കാന്‍ ആദ്യം പറയണം എന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പദ്മ പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നതില്‍ 2014 ന് ശേഷം മാറ്റം വന്നത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സേവനം ചെയ്യുന്ന സാധാരണക്കാര്‍ക്കാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഥമ പരിഗണന. അര്‍ഹരായവര്‍ ഇനിയും ഉണ്ടെന്നും ആരുടെയും അവസരങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബിഹാര്‍ സംഭവവികാസത്തെ കുറിച്ചുള്ള ചോദ്യത്തിന്, അവിയല്‍ മുന്നണി വിടാന്‍ നിതീഷ് കുമാറിന് തോന്നിയത് കൊണ്ടാകും അദ്ദേഹം രാജിവച്ചത് എന്ന് വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. സ്ഥിരതയാര്‍ന്ന ഭരണമാണ് ആവശ്യമെന്ന തിരിച്ചറിവാകും രാജിക്ക് കാരണമെന്നും ബാഹ്യ സമ്മര്‍ദം അല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: