ആലപ്പുഴ: സപ്ലൈകോ വില്‍പ്പനശാലകള്‍ ഉപഭോക്താക്കള്‍ തിരിഞ്ഞു നോക്കുന്നില്ല, സാധനങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നു. സബ്സിഡി ഇല്ലാത്ത സാധനങ്ങളാണ് ഉപയോഗശൂന്യമാകുന്നത്. സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ മാസങ്ങളായി പല വില്‍പ്പനകേന്ദ്രങ്ങളിലും ആരും എത്താത്ത സ്ഥിതിവിശേഷമാണുള്ളത്.
സബ്സിഡി ഇല്ലാത്തവയ്ക്കാകട്ടെ പൊതുവിപണിയേക്കാല്‍ വില കുടുതലാണെന്നാണ് പരാതി. മുന്‍ കാലങ്ങളില്‍ സബ്സിഡി സാധനങ്ങള്‍ക്കൊപ്പം നിര്‍ബന്ധപൂര്‍വം സബിസിഡി ഇല്ലാത്തവയും ജീവനക്കാര്‍ അടിച്ചേല്‍പ്പിക്കുമായിരുന്നു. ഉഴുന്ന്, കടല, മട്ട, ഉണ്ട അരി തുടങ്ങിയവയ്ക്ക് പൊതുവിപണിയെക്കാള്‍ ഉയര്‍ന്ന വിലയാണ്. സബ്സിഡി സാധനങ്ങള്‍ ഇല്ലാതിരിക്കുകയും ഉള്ള സാധനങ്ങള്‍ക്കു വിലകൂടുതലായതും കാരണം സപ്ലൈകോ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.
സബ്സിഡി സാധനങ്ങള്‍ ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടും. കഴിഞ്ഞ ഓണക്കാലത്തിന് മുന്‍പ് തന്നെ വില്‍പ്പനശാലകള്‍ ശൂന്യമായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 13 ഇനം
സബ്സിഡി സാധനങ്ങള്‍ ഭൂരിഭാഗവും ഓണക്കാലത്തു പോലും ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ല. ക്രിസ്മസ് ചന്തകള്‍ പോലും തുടങ്ങാന്‍ കഴിയാത്ത ദയനീയാവസ്ഥയിലായിരുന്നു സപ്ലൈകോ. ഇതോടെ പാക്കിങ് തൊഴിലാളികള്‍, ദിവസവേതനക്കാര്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയവരുടെ വരുമാനവും നിലച്ചു.
മാസങ്ങളായി സബ്സിഡി സാധനങ്ങള്‍ക്കു ക്ഷാമം നേരിട്ടതോടെ പൊതുവിപണിയില്‍ അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കു വില കൂടിത്തുടങ്ങിയിട്ടുണ്ട്. സബ്സിഡി നല്കിയ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്.സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഏറെനാളായി ഇതു ലഭിക്കുന്നില്ല. വകുപ്പ് മന്ത്രിയാകട്ടെ ഇക്കാര്യത്തില്‍ തുടര്‍ച്ചയായി മൗനം പാലിക്കുകയാണ്. സിപിഎം ഭരിക്കുന്ന ധനവകുപ്പാകട്ടെ സിപിഐ ഭരിക്കുന്ന വകുപ്പുകളോട് അവഗണന കാട്ടുകായാണ്. ഇതിന്റെ കെടുതി അനുഭവിക്കുന്നതാകട്ടെ സാധാരണക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: