തൃശ്ശൂര്‍: കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘിന്റെ 5-ാം സംസ്ഥാന സമ്മേളനം തൃശ്ശൂരില്‍ നടന്നു. ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടന സെക്രട്ടറി എം.പി.
രാജീവന് ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചു വരുന്ന മനുഷ്യ വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് ബിജു ബി. നായര്‍ അധ്യക്ഷനായി. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാര്‍ മുഖ്യ പ്രഭാഷണവും നടത്തി. കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. എന്‍. രമേശ്, സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് കെ. വി. അച്യുതന്, ഗവണ്മെന്റ് പ്രസ് വര്‍ക്കേഴ്സ് ജനറല്‍ സെക്രട്ടറി സി. കെ. ജയപ്രസാദ്, അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള, ജനറല്‍ സെക്രട്ടറി ബി. എസ്. ഭദ്രകുമാര്‍, പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് എം. എസ്. ഗോവിന്ദന്‍കുട്ടി, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി ജയന് പൂമംഗലം എന്നിവര്‍ സംസാരിച്ചു.
വിരമിച്ച സംഘടന അംഗങ്ങളെ ആദരിച്ചു. സമാപന സമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനതില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: