ന്യൂദല്‍ഹി: മാലദ്വീപ് പാര്‍ലമെന്റില്‍ ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലടിച്ചു .പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവും പ്രതിപക്ഷവും തമ്മിലുളള ഭിന്നതയാണ് കൂട്ടത്തല്ലിന് കാരണം. നിരവധി അംഗങ്ങള്‍ക്ക് പരിക്കേറ്റു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പ്രസിഡന്റ് മന്ത്രിമാരെ നാമനിര്‍ദ്ദേശം ചെയ്ത് പാര്‍ലമെന്റ് അവരെ അംഗീകരിക്കുന്നതാണ് മാലദ്വീപിലെ രീതി. കഴിഞ്ഞ നവംബറില്‍ അധികാരമേറ്റ മൊഹമ്മദ് മൊയ്സു നാമനിര്‍ദ്ദേശം ചെയ്ത മന്ത്രിമാരെ ഇതുവരെ പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല.
മൊയ്സുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ല. മൊയിസു മന്ത്രിമാരാക്കിയ നാലു പേരെ അംഗീകരിക്കില്ലെന്ന പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടാണ് സംഘര്‍ഷത്തിന് കാരണം.
മൊയ്സുവിന്റെ വിദേശനയം അടക്കം രാജ്യത്തിന് ആപത്താണ് എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: