പാട്ന: ബിഹാറില്‍ മഹാഗഡ്ബന്ധന് ഉപേക്ഷിച്ച് എന്‍ ഡി എയിലെത്തിയ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിഹാറില്‍ നിര്‍ണായക ശക്തിയായ നിതീഷ് കുമാറിന്റെ കാലുമാറ്റം. ഒമ്പതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.
ബിജേന്ദ്ര പ്രസാദ് യാദവ്, സന്തോഷ് കുമാര്‍ സുമന്, ശ്രാവണ്‍ കുമാര്‍ തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.രാജഭവനിലായിരുന്നു ചടങ്ങ്
രാജിവച്ചതിന് തൊട്ടുപിന്നാലെ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: