തിരുവല്ല : നവോത്ഥാന മഹാകവികൾക്കൊപ്പമാണ് മുതുകുളം പാർവ്വതി അമ്മയുടെ സ്ഥാനമെന്ന് ആലംകോട് ലീലാകൃഷ്ണൻ. മുതുകുളം പാർവ്വതി അമ്മ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതുകുളത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിൽ എഴുത്തുകാരികൾ മൂന്നോ നാലോ പേർ മാത്രമുണ്ടായിരുന്ന കാലത്ത് ഭാഷ കൊണ്ടും ദർശനം കൊണ്ടും കുമാരനാശാനോടൊപ്പം നിന്ന ഉജ്ജ്വല പ്രതിഭയായിരുന്നു മുതുകാളം പാർവ്വതി അമ്മ എന്ന് ആലംകോട് പറഞ്ഞു. സമ്മേളനത്തിൽ വച്ച് ഈ വർഷത്തെ മുതുകുളം പാർവ്വതി അമ്മ സ്മാരക സാഹിത്യ പുരസ്കാരം നോവലിസ്റ്റ് ഷീല ടോമി ആലംകോട് ലീലാകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ മുതുകുളം സുനിൽ രചിച്ച ‘കോയിക്കൽ കുഞ്ഞുമോനും കുറച്ച് മിത്തുകളും’ എന്ന കൃതിയുടെ പ്രകാശനവും കാഥികൻ മുതുകുളം കൃഷ്ണൻകുട്ടിയെ അദരിക്കലും നടന്നു. ട്രസ്റ്റ് ചെയർമാൻ ചേപ്പാട് ഭാസ്കരൻനായർ അദ്ധ്യക്ഷത വഹിച്ചു. ടി കെ വിനോദൻ പുരസ്കാരം നേടിയ കൃതി പരിചയപ്പെടുത്തി. ടി തിലകരാജ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, സുസ്മിത ദിലീപ് എന്നിവർ സംസാരിച്ചു.
ട്രസ്റ്റ് നടത്തിയ സാഹിത്യ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഡോ.ടി കെ ബാലചന്ദ്രൻ വിതരണം ചെയ്തു. ഷീല ടോമി മറുപടി പ്രസംഗം നടത്തി. ആർ മുരളീധരൻ സ്വാഗതവും എൻ രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: