പാറ്റ്ന: മുന്നണി വിടാൻ കാരണം ഇൻഡി സഖ്യത്തിന്റെ മെല്ലെപ്പോക്കാണെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍. സഖ്യവുമായി ഒത്തൊരുമിച്ച് പോകാന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ തന്റെ ആവശ്യങ്ങൾക്കൊന്നും സമയബന്ധിതമായി പ്രതികരണം ഉണ്ടായില്ലെന്നും നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഇൻഡി സഖ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ എന്നാലാവുംവിധം എല്ലാം ചെയ്തു. പക്ഷേ സഖ്യ കക്ഷികളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. എല്ലാ കാര്യങ്ങളും ശരിയായ രീതിയിലായിരുന്നില്ല. അതാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത്. ഞാൻ എല്ലാവരെയും കേട്ടു, എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചു. ഒടുവിൽ മന്ത്രിസഭ പിരിച്ചുവിടാൻ തീരുമാനിച്ചു – നിതീഷ് കുമാർ വ്യക്തമാക്കി.
മന്ത്രിമാരായ വിജേന്ദ്ര യാദവിനും സഞ്ജയ് ഝായ്‌ക്കുമൊപ്പമാണ് നിതീഷ് കുമാര്‍ രാജി സമര്‍പ്പിക്കാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: