പുതുപ്പളളി: വാകത്താനം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ജല ജീവന് കുടിവെള്ള പദ്ധതിയുടെ നടക്കുന്ന നിര്‍മ്മാണ ഉത്ഘാടന സമ്മേളനത്തില്‍ നിന്നും ചാണ്ടി ഉമ്മന്‍ എം എല്‍ എ യെ ഒഴിവാക്കി. പ്രതിഷേധിച്ച് വാകത്താനം പഞ്ചായത്തിലെ ജനപ്രതിനിധികള്‍ കോട്ടയം വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. ജനുവരി 28 ന് മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് സമ്മേളനം ഉദ്്ഘാടനം ചെയ്യുമെന്നാണ് നോട്ടീസില്‍. ചാണ്ടി ഉമ്മന്റെ അനുവാദം ചോദിക്കാതെയും പ്രോഗ്രാം സംബന്ധിച്ച് ഒരു വാക്ക് പോലും പറയാതെയും നോട്ടീസില്‍ പേര് വെക്കുകയാണ് ഉണ്ടായത്. ജന പ്രതിനിധികള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മാത്രമാണ്. എം എല്‍ എ അറിയുന്നത്.
ദീര്‍ഘവീക്ഷണത്തോടുകൂടി കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ജല ജീവന് മിഷന്. 2024 ആകുമ്പോഴേക്കും രാജ്യത്തെ ഗ്രാമീണമേഖലകളിലാകെ കുടിവെള്ളമെത്തിക്കുക, ഗ്രാമീണ സമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക. താങ്ങാനാവുന്ന നിരക്കില്‍ ക്രമവും ദീര്‍ഘകാലവുമായ അടിസ്ഥാനത്തില്‍ ഓരോ ഗ്രാമീണ കുടുംബത്തിനും മതിയായ അളവില്‍ നിശ്ചിത ഗുണനിലവാരത്തില്‍ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങി ലക്ഷ്യങ്ങളുള്ള പദ്ധതിയാണ് ജല ജീവന് മിഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: