തൃശൂര്‍ : ഉത്സവത്തിനിടെ ആനകളെ എവിടെ നിര്‍ത്തണം എന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ ആനപ്രേമികള്‍ തമ്മില്‍ കൂട്ടയടി.
കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളത്തിനിടെയാണ് അടിപിടി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ചിറയ്‌ക്കല്‍ കാളിദാസന്‍ തുടങ്ങിയ ആനകള്‍ എഴുന്നളളത്തിനുണ്ടായിരുന്നു.
കൂട്ടത്തല്ല മണിക്കൂറുകളോളം നീണ്ടു. പൊലീസ് എത്തി ലാത്തി വീശിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.
ചിറയ്‌ക്കല്‍ കാളിദാസന്‍, തൃക്കടവൂര്‍ ശിവരാജു എന്നി ആനകളെ നിര്‍ത്തുന്നത് സംബന്ധിച്ചാണ് തര്‍ക്കം ഉടലെടുത്തത്. ശിവരാജുവിനെ മാറ്റി കാളിദാസനെ നിര്‍ത്തണമെന്ന് പറഞ്ഞാണ് വാക്കേറ്റവും തല്ലും ഉണ്ടായത്.















