മാനസികവും ശാരീരികവും ആയ വൈകല്യമുള്ള 123 അനാഥശിശുക്കള്‍ക്ക് തന്റെ വീട്ടില്‍ അഭയം നല്കിയ ശങ്കര്‍ ബാബ പപാല്കറിന് പത്മശ്രീ പുരസ്കാരം നല്കി മോദി സര്‍ക്കാര്‍. അവാര്‍ഡ് വിവരം വിളിച്ചുപറഞ്ഞ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനോട് ഉടനെ ശങ്കര്‍ ബാബ പപാല്‍കര്‍ ഒരു ആവശ്യം പറഞ്ഞു:”എനിക്ക് മോദിയെ കാണണം.” മഹാരാഷ്ട്രയിലെ അമരാവതി ജില്ലക്കാരനാണ് ശങ്കര്‍ ബാബ പപാല്‍കര്‍.
ഈ പുരസ്കാരം എന്റെ രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. താന്‍ ഈ പുരസ്കാരം തീര്‍ച്ചയായും സ്വീകരിക്കും. – അദ്ദേഹം പറഞ്ഞു. 1990 മുതല്‍ വികലാംഗരായ, അംഗഭംഗം വന്ന അനാഥക്കുട്ടികളെ ഏറ്റെടുക്കാന്‍ തുടങ്ങിയ വ്യക്തിയാണ് ശങ്കര്‍ ബാബ പപാല്‍കര്‍.അന്ന് ചെറിയ സംവിധാനമാണെങ്കിലും ഇന്നിപ്പോള്‍ അത് വളര്‍ന്ന് 25 ഏക്കറുള്ള വലിയ അഭയഭൂമിയായി മാറിയിരിക്കുന്നു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട 123 അനാഥക്കുട്ടികളെയാണ് പപാല്‍കര്‍ ഏറ്റെടുത്തത്.
താന്‍ ഏറ്റെടുത്ത വികലാംഗരായ പല കുട്ടികളും ഇദ്ദേഹത്തിന്റെ സഹായത്തോടെ വിവാഹബന്ധങ്ങളിലേക്ക് വരെ പ്രവേശിച്ചു. പന്ത് വൈദ്യ അപാങ് മൂലാഞ്ചെ ആശ്രമമാണ് ഇദ്ദേഹത്തിന്റെ താവളം. അംഗവൈകല്യം ബാധിച്ച അനാഥക്കുട്ടികളുടെ വലിയൊരു മരം തന്നെയാണ് പപാല്‍കര്‍ നട്ടുവളര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: